kseb-regulatory-electrisity-billl

കടുത്ത പ്രതിസന്ധി; വൈദ്യുതി ഉപയോ​ഗം കുറയ്ക്കണമെന്ന് ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി

വൈദ്യതി നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കണമെന്ന് ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. വൈകീട്ട് ആറ് മണി മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നാണ് അഭ്യർത്ഥന. കേരളത്തിന്റെ ആകെ വൈദ്യുതി ലഭ്യതയിലുള്ള കുറവ് കാരണം വൈദ്യുതി നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണുള്ളതെന്നും കെഎസ്ഇബി വ്യക്തമാക്കി. 

മഴക്കുറവ് കാരണം കേരളത്തിലെ ജലവൈദ്യുത നിലയങ്ങളുടെ റിസര്‍വോയറുകളില്‍ ആവശ്യത്തിന് വെള്ളമില്ലാത്ത സാഹചര്യമാണ്. ഇന്ത്യയൊന്നാകെയുള്ള ഉയര്‍ന്ന വൈദ്യുതാവശ്യകതയും, ക്ഷാമവും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ഇത് വൈദ്യുതി ഉത്പാദനത്തെ സാരമായി ബാധിച്ചതിനാൽ നിലവിൽ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണുള്ളതെന്നും കെഎസ്ഇബി അറിയിച്ചു.

ഇത്‌ പരിഗണിച്ച് വൈദ്യുതി ഉപയോ​ഗം കുറയ്ക്കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടിരിക്കുന്നത്. വൈകുന്നേരം ആറ് മണി മുതൽ രാത്രി 11 മണി വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ, ഉപയോഗം പരമാവധി നിയന്ത്രിക്കാൻ ഉപഭോക്താക്കൾ തയ്യാറാകണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published.

isro-adithya-l-3-space-excavetion Previous post സൂര്യനെ അറിയാന്‍’- ആദിത്യ എല്‍ 1 വിക്ഷേപണം ഇന്ന്; രാവിലെ 11.50ന് ആകാശത്തേയ്ക്ക് കുതിക്കും
mamata-banerji-india-meetting-conflict Next post സീറ്റ് വിഭജനം; ഇന്ത്യ സഖ്യത്തില്‍ ഭിന്നത; ഇടഞ്ഞ് മമത ബാനര്‍ജി