
കറന്റ്ബില്‍ കുറയ്ക്കാം; ഈ കാര്യങ്ങള്‍ ചെയ്ത് നോക്കൂ
ഇന്ന് മിക്ക വീടുകളിലും ഫ്രിഡ്ജും ടിവിയും വാഷിംഗ് മെഷീനും എല്ലാം ഉണ്ട്. ഇവയുടെ എല്ലാം ഉപയോഗം മൂലം കറന്റ്ബില്ലും കുത്തനെ കൂടും. പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കുന്നതിനും അധികമായിരിക്കുംകറന്റ് ബില്‍. സത്യത്തിൽ നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളാണ് കറന്റ്ബില്‍ കൂടുന്നതിന് പ്രധാന കാരണമാകുന്നത്. ഇത്തരത്തില്‍ കറന്റ് ബില്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ടിപ്‌സ് ഇതാ.1) പണ്ടത്തെ ഫിലമെന്റ് ബള്‍ബുകൾക്ക് പകരം എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കുന്നതിലൂടെ വൈദ്യുതി ലാഭിക്കാനാവും. ഫിലമെന്റ് ബള്‍ബ് നന്നായി വൈദ്യുതി ഉപയോഗിക്കുകയും, ഇത് കറന്റ്ബില്‍ കൂട്ടുകയും ചെയ്യും. എല്‍ഇഡി ബള്‍ബ് ഉപയോഗിച്ചാല്‍ കറന്റ് ബില്‍ കുറയുന്നതിനോടൊപ്പം വീട്ടില്‍ നല്ല പ്രകാശവും ഇത് നൽകും.2) പുതിയ ടിവി, ഫ്രിഡ്ജ് എന്നിവയെല്ലാം വാങ്ങാന്‍ പോകുമ്പോള്‍ അതിന്റെ റേറ്റിംഗ് നിർബന്ധമായും നോക്കണം. മാക്‌സിമം 5 സ്റ്റാര്‍ റേറ്റിംഗ് ഉള്ള ഇലക്ട്രിക്കല്‍ സാധനങ്ങള്‍ തന്നെ വീട്ടില്‍ വാങ്ങാന്‍ ശ്രദ്ധിക്കണം. ഇവയ്ക്ക് വില കുറച്ച് കൂടുതലാണെങ്കിലും കറന്റ് ബില്‍ കുറച്ച് മാത്രമേ വരൂ.3) വീട്ടിലെ ഫാന്‍, എസി, ലൈറ്റ്, ഹീറ്റര്‍ എന്നിവയെല്ലാം ഉപയോഗിച്ചതിന് ശേഷം നിർബന്ധമായും ഓഫ് ചെയ്യണം. ഇത് നിങ്ങളുടെ വൈദ്യുതി ലാഭിക്കാനും കറന്റ്ബില്‍ കുറയ്ക്കാനും വളരെയധികം സഹായിക്കും.4) എസി ഉപയോഗിക്കുമ്പോള്‍ 24 ഡിഗ്രിയില്‍ ടെമ്പറേച്ചര്‍ സെറ്റ് ചെയ്യുന്നതും കറന്റ് ബില്ല് കുറയ്ക്കാൻ സഹായിക്കും. അതുപോലെ റൂം വേഗത്തില്‍ തണുക്കുന്നതിനായി ചിലർ എസി ഇടുന്നതിനോടൊപ്പം ഫാനും ഇടും. ഇത്തരത്തില്‍ രണ്ടും ഒരുമിച്ച് കുറച്ചധികസമയം പ്രവര്‍ത്തിപ്പിക്കുന്നതും കറന്റ് ബില്‍ കൂട്ടും. ഇതിന് പകരം നിങ്ങള്‍ റൂമില്‍ ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് എസിയും ഫാനും ഇട്ട് വെക്കുക. റൂം നന്നായി തണുത്തതിന് ശേഷം എസി ഓഫ് ചെയ്യാം. ഇത് കറന്റ്ബില്‍ കുറയ്ക്കും.5) ഒരേ സമയം ഒന്നിൽ കൂടുതൽ ഇലട്ക്രിക്ക് പ്രോഡക്ട്‌സ് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ ഇലക്ട്രിക്കല്‍ പവര്‍ സ്‌ട്രൈപ്പ് ഉപയോഗിക്കാവുന്നതാണ്. ഇതാവുമ്പോള്‍ നിങ്ങള്‍ക്ക് ആവശ്യം കഴിഞ്ഞാല്‍ ഒന്നിച്ച് ഓഫ് ആക്കാനും കഴിയും. ഇതും കറന്റ് ബില്‍ ലാഭിക്കാന്‍ സഹായിക്കും.