
കെ.പി.എസ്.ടി.എ.യുടെ നേതൃത്വത്തിൽ രാപകൽ സമരം ആരംഭിച്ചു
ആയിരകണക്കിന് എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് നിയമനാംഗീകാരം നൽകാതിരിക്കുന്ന സർക്കാർ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് കെപിഎസ്ടിഎ യുടെ നേതൃത്വത്തിൽ അധ്യാപകർ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന രാപകൽ സമരം ആരംഭിച്ചു. അധ്യാപക നിയമനങ്ങളുടെ ഫയലുകൾ വിവിധ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. പി.എസ്.സി. ലിസ്റ്റ് നിലവിലുണ്ടായിട്ടും തസ്തിക നിർണയം അകാരണമായി വൈകിപ്പിച്ചുകൊണ്ട് സർക്കാർ സ്കൂളുകളിൽ നിയമനങ്ങൾ നടത്താതെ വിദ്യാഭ്യാസ രംഗം താളം തെറ്റിക്കുകയാണ്. അധ്യാപകർക്ക് അംഗീകാരം നൽകി
ശമ്പളം അനുവദിക്കാൻ തയ്യാറാവണമെന്ന് വി.എസ്. ശിവകുമാർ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ആവശ്യപ്പെട്ടു.
ജില്ല പ്രസിഡന്റ് പ്രദീപ് നാരായൺ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ അനിൽ വട്ടപ്പാറ, അനിൽ വെഞ്ഞാറമൂട് , എൻ രാജ്മോഹൻ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജി.ആർ. ജിനിൽ ജോസ്, ബിജു തോമസ്, ആർ.ശ്രീകുമാർ, ജെ.സജീന, നെയ്യാറ്റിൻകര പ്രിൻസ്, എൻ. സാബു, ഡി.സി. ബൈജു, ജില്ലാ സെക്രട്ടറി സി.ആർ.ആത്മ കുമാർ, ജില്ലാ ട്രഷറർ ബിജു ജോബായി എന്നിവർ സംസാരിച്ചു. സമരം ശനിയാഴ്ച രാവിലെ 10 മണിക്ക് സമാപിക്കും