kottayam-school-black-money

അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങി; കോട്ടയത്ത് സ്കൂൾ ഹെഡ്മാസ്റ്ററെ വിജിലൻസ് അറസ്റ്റ് ചെയ്തു

അധ്യാപികയിൽ നിന്ന് 10000 രൂപ കൈക്കൂലി വാങ്ങിയ സ്‌കൂൾ ഹെഡ്മാസ്റ്ററെ വിജിലൻസ് അറസ്റ്റ് ചെയ്തു. കോട്ടയം സി.എൻ.എ എൽപി സ്‌കൂളിലെ ഹെഡ് മാസ്റ്റർ സാം.ടി.ജോൺസനെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു സ്‌കൂളിലെ അധ്യാപികയുടെ സർവീസ് ക്രമവത്കരിച്ച് നൽകാൻ എ.ഇ.ഒക്ക് കൊടുക്കാനെന്ന പേരിലാണ് കൈക്കൂലി വാങ്ങിയത്. 

രാസ പരിശോധനയിൽ നോട്ടുകൾ വാങ്ങിയതായി തെളിഞ്ഞിട്ടുണ്ട്. കോട്ടയത്തെ എ.ഇ.ഒ ഓഫീസിലും വിജിലൻസ് സമാന്തരമായ പരിശോധന നടത്തിയിരുന്നു. സംഭവത്തിൽ എ.ഇ.ഒയെ രണ്ടാം പ്രതിയായി എഫ്.ഐ.ആറിൽ ചേർത്തിട്ടുണ്ട്. അധ്യാപകനെ വൈകിട്ട് കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് അറിയിച്ചു.

Leave a Reply

Your email address will not be published.

Norka-roots-forign-goverment Previous post പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് നോര്‍ക്ക-റൂട്ട്സ് ധനസഹായം: ഇപ്പോള്‍ അപേക്ഷിക്കാം
ig-lekshman-archiology-department Next post പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; 24 വരെ അറസ്റ്റ് പാടില്ല