
റെക്കോർഡ് ഭേദിച്ച് കൊത്ത ടീസര്‍
റിലീസ് ചെയ്തു 12 മണിക്കൂറിനുള്ളില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരു ദിവസത്തിനുള്ളില്‍ യൂട്യൂബില്‍ കാഴ്ചക്കാരായെത്തിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കി കിംഗ് ഓഫ് കൊത്തയുടെ ടീസര്‍. യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റിലും ടീസർ ഒന്നാമതായി തുടരുകയാണ്. 96 ലക്ഷം ആളുകളാണ് ഇതിനോടകം ടീസര്‍ കണ്ടത്. ഇതിനു പിന്നാലെ ഗംഭീര പ്രൊമോഷന്‍ പരിപാടികള്‍ക്കാണ് കൊത്ത ടീം തയ്യാറെടുക്കുന്നതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
പ്രശസ്ത സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്ത എന്ന ചിത്രം സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് നിർമ്മിക്കുന്നത്. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, വടചെന്നൈ ശരണ്‍, അനിഖ സുരേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിൽ എത്തും.