
KGOA നോർത്ത് ജില്ലാ വനിതാ ജാഥ വർക്കലയിൽ സമാപിച്ചു
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം നോർത്ത് ജില്ല സംഘടിപ്പിച്ച മൂന്നുദിവസം നീണ്ടുനിന്ന വനിതാ വാഹന ജാഥ വർക്കലയിൽ സമാപിച്ചു. മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളും തൊഴിലവകാശങ്ങളും തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങളെ ചെറുക്കുക, കേരള സർക്കാരിന്റെ പുരോഗമന ജനപക്ഷ ബദലിനെ സംരക്ഷിക്കുക എന്നീ ഡിമാൻഡുകൾ ഉയർത്തിക്കൊണ്ട് ജൂലൈ 12ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെയും ധർണ്ണയുടെയും പ്രചരണത്തിന്റെ ഭാഗമായാണ് കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം ജെ. ജോസഫൈൻ ക്യാപ്റ്റനും, എ. എസ്. ദേവിമീന വൈസ് ക്യാപ്റ്റനും എസ്. എ. അനീസ മാനേജറുമായുള്ള വാഹന ജാഥ സംഘടിപ്പിച്ചത്.
വർക്കല മൈതാനത്ത് നടന്ന സമാപന യോഗം അഡ്വ. വി. ജോയ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശൈലജ ബീഗത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംഘാടക സമിതി രക്ഷാധികാരി എം.കെ.യൂസഫ്, വർക്കല മുനിസിപ്പൽ ചെയർമാൻ കെ.എം.ലാജി,കെ.ജി.ഒ.എ സംസ്ഥാന ട്രഷറർ പി.വി. ജിൻരാജ്, സംസ്ഥാന സെക്രട്ടറി എം.എൻ. ശരത്ചന്ദ്രലാൽ, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ടി.എസ്. കൃഷ്ണകുമാർ, ജില്ലാ സെക്രട്ടറി ജി.കെ. മണിവർണൻ, പ്രസിഡൻ്റ് ബി.ജയചന്ദ്രൻ എന്നിവരും അഭിവാദ്യം ചെയ്തു സംസാരിച്ചു. ജാഥയ്ക്ക് നൽകിയ സ്വീകരണത്തിന് ജാഥാ ക്യാപ്റ്റൻ ജെ. ജോസഫൈൻ നന്ദി പറഞ്ഞു.
രാവിലെ തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. മൂന്നാം ദിവസത്തെ ജാഥാ പര്യടനം ഉദ്ഘാടനം ചെയ്തു. കെ.എച്ച്.ആർ.ഐ, ആറ്റിങ്ങൽ, കിളിമാനൂർ എന്നീ കേന്ദ്രങ്ങളിൽ സർവീസ് സംഘടനകളും വർഗ്ഗ ബഹുജന സംഘടനകളും സ്വീകരണം നൽകി.