kerala-dileep-cinema-manju-warrier-kavya-madhavan

നടിയെ ആക്രമിച്ച കേസ്‌; വിചാരണ കാലാവധി നീട്ടാനായി വീണ്ടും സുപ്രീംകോടതിയെ സമീപിക്കും

നടിയെ ആക്രമിച്ച കേസിൽ വിചാരണ കാലാവധി നീട്ടാനായി വീണ്ടും സുപ്രിംകോടതിയിൽ അപേക്ഷ നൽകും. ആറ് മാസത്തേക്കാണ് കാലാവധി നീട്ടി ചോദിക്കുക.  സുപ്രീംകോടതി അനുവദിച്ച വിചാരണ കാലാവധി ഈ മാസം 31ന് തീരാനിരിക്കെയാണ് നീക്കം. നേരത്തെ രണ്ട് തവണ വിചാരണ കാലാവധി സുപ്രീംകോടതി നീട്ടി നൽകിയിരുന്നു.

പ്രധാന കേസിന് പുറമെ ഗൂഡാലോചന കേസ് കൂടി വന്നതാണ് കേസ് നീണ്ടുപോകാൻ കാരണമായത്. ഈ ഗൂഢാലോചന കേസിന്റെ വിസ്താരമടക്കം പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഓഗസ്റ്റ് നാലിന് കേസിന്റെ പുരോഗതി സംബന്ധിച്ച കാര്യങ്ങൾ സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published.

kozhikkod-renovation-25crore-missing Previous post 27 കോടിയുടെ നികുതി വെട്ടിപ്പ്; കോഴിക്കോട് മിഠായിത്തെരുവില്‍ ജി.എസ്.ടി റെയ്ഡ്
holly-wood-film-stars-strike Next post പ്രത്യക്ഷസമരമാരംഭിച്ച് അഭിനേതാക്കൾ; ഹോളിവുഡിൽ 63 വർഷത്തിനിടെയുള്ള ഏറ്റവും വലിയ പണിമുടക്ക്