k.muraleedharan-udf-congress-delhi-narendra-modi-pinarayi-vijayan

ഡൽഹിയിലേക്ക് നോക്കുമ്പോൾ ഈനാംപേച്ചി തിരുവനന്തപുരത്തേക്ക് നോക്കുമ്പോൾ മരപ്പട്ടി; സർക്കാരിനെതിരെ കെ മുരളീധരൻ

കെ സുധാരനെ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് നടപടയില്‍  പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ഡൽഹിയിലേക്ക് നോക്കുമ്പോൾ ഈനാംപേച്ചി ആണെങ്കിൽ തിരുവനന്തപുരത്തേക്ക് നോക്കുമ്പോൾ മരപ്പട്ടിയാണെന്ന്  കെ മുരളീധരൻ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തുള്ളവരെയെല്ലാം ഓരോ കേസിൽ പെടുത്താനാണ് സർക്കാർ നീക്കം. ബ്രിട്ടീഷുകാരുടെ കാലത്ത് ജയിലിൽ പോയതിന് തുല്യമാണ് പിണറായിയുടെ കാലത്ത് ജയിലിൽ പോകുന്നത് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ആരോഗ്യ രംഗം മെച്ചപ്പെടുത്താൻ പുകയില ഉണ്ടാക്കുന്ന ക്യുബയിൽ പോയവരാണ് ഇവിടുത്തെ ഭരണാധികാരികളെന്ന് അദ്ദേഹം പരിഹസിച്ചു. ഹരിശ്ചന്ദ്രന്‍റെ  പെങ്ങളാണെന്നാണ്  വിദ്യയുടെ വിശദീകരണം. ഒരു സംസ്കാരവും ഇല്ലാത്ത കൂട്ടമായി കേരള പോലീസ് മാറി. കേരളത്തിലെ ബുദ്ധിജീവികൾ എല്ലാം കാഷ്വൽ ലീവ് എടുത്തുപോയോ?. ഇത്ര വൃത്തികെട്ട സംഭവങ്ങൾ കേരളത്തിൽ നടക്കുമ്പോൾ പ്രതികരിക്കുന്നില്ല. ഉളുപ്പ് ഉണ്ടെങ്കിൽ പിണറായി വിജയൻ ഉമ്മൻചാണ്ടിയോട് മാപ്പ് പറയണം. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു സോളാർ കേസിൽ പീഡിപ്പിച്ചുവെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published.

sudhakaran-kpcc-g.sakthidharan Previous post പൊട്ടിച്ചിരിക്കൂ സുധാകരാ; ചങ്ങലയ്ക്ക് ഭ്രാന്തായി!; ജി ശക്തിധരൻ എഴുതുന്നു
raina-cricket-restaurant-amsterdam Next post ആംസ്റ്റര്‍ഡാമില്‍ ‘റെയ്‌ന റെസ്‌റ്റോറന്റ്’