k.muraleedharan-ayyappan

അയ്യപ്പനെ തൊട്ടപ്പോൾ കൈപൊള്ളി, ഗണപതിയെ തൊട്ടാൽ കൈയും മുഖവും പൊള്ളുമെന്നറിഞ്ഞു; കെ. മുരളീധരൻ

നാമജപ ഘോഷയാത്രക്കാർക്കെതിരേയുള്ള കേസ് പിൻവലിക്കാനുള്ള നീക്കം നടന്നാൽ നല്ലകാര്യമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അയ്യപ്പനെ തൊട്ടപ്പോൾ കൈപൊള്ളി. ഗണപതിയെ തൊട്ടാൽ കൈയും മുഖവും പൊള്ളുമെന്നറിഞ്ഞു. അതിന്റെ ലക്ഷണമാണ് ഇപ്പോഴത്തേതെന്ന് മുരളീധൻ മാധ്യമങ്ങളോട് പറഞ്ഞു.

എം.വി. ഗോവിന്ദൻ ഇപ്പോൾ പ്ലേറ്റ് മാറ്റുകയാണ്. എൻ.എസ്.എസ്. വർഗീയ സംഘടനയല്ലെന്ന് സി.പി.എം. പറയുന്നതിൽ സന്തോഷം. സെപ്റ്റംബർ അഞ്ച് കഴിഞ്ഞാലും ഈ നിലപാട് തുടരണം. നേരത്തെ ഞങ്ങൾ പറഞ്ഞപ്പോൾ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു പറഞ്ഞത്, മുരളീധരൻ പറഞ്ഞു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ല. ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് തിരഞ്ഞെടുപ്പ്. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോൺഗ്രസ് ദേശീയ നേതാക്കൾ എത്തുന്ന രീതിയില്ല, അദ്ദേഹം കൂട്ടിച്ചേർത്തു.

മാത്യു കുഴൽനാടനെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ കെ. മുരളീധരൻ, ഏതന്വേഷണത്തേയും മാത്യു കുഴൽനാടൻ സ്വാഗതം ചെയ്തിട്ടുണ്ടെന്നും ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് തീരുമാനമെങ്കിൽ പാർട്ടി കൈയുംകെട്ടി നോക്കിനിൽക്കില്ലെന്നും മാത്യുകുഴൽ നാടന് ചുറ്റും ശക്തമായ കവചം തീർക്കുമെന്നും പറഞ്ഞു.

Leave a Reply

Your email address will not be published.

high-court-ernakulam Previous post സ്‌കൂൾ ഓഫ് ഡ്രാമ ഡയറക്ടർ നിയമനത്തിൽ തുളസീധര കുറുപ്പിനെ തഴഞ്ഞ തീരുമാനം; ഡൽഹി ഹൈക്കോടതി ശരിവച്ചു
suplyco-food-grossery-items Next post ഓണക്കിറ്റ്: മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും, സർക്കാർ അംഗീകൃത ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ലഭ്യമാകും