
കേരളത്തിൽ ലോഡ്ഷെഡിങ് നടപ്പാക്കുന്ന കാര്യം ആലോചിക്കുന്നതായി വൈദ്യുതി മന്ത്രി
കേരളം കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ലോഡ്ഷെഡിങ് നടപ്പാക്കുന്ന കാര്യം ആലോചനയിലാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. മഴ കുറഞ്ഞതും, പുറത്ത് നിന്ന് അധിക വൈദ്യുതി വാങ്ങുന്നതിനുള്ള പദ്ധതി റദ്ദ് ചെയ്തതും വൈദ്യുതി പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.ഇപ്പോൾ പുറത്ത് നിന്ന് വാങ്ങിക്കുന്ന വൈദ്യുതി വർധിപ്പിക്കേണ്ട അവസ്ഥയാണ്. വാങ്ങുന്ന വൈദ്യുതിയുടെ നിരക്ക് അനുസരിച്ച് വൈദ്യുതി നിരക്ക് ഉയരുകയും ചെയ്യും. ഇത് ഗുണഭോക്താക്കളെ സാരമായി ബാധിക്കും. ജലവൈദ്യുത പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയല്ലാതെ പ്രതിസന്ധി മറികടക്കാൻ മറ്റ് മാർഗമില്ലെന്നും മന്ത്രി പറഞ്ഞു.