
ജോലി വാഗ്ദാനം: പ്രതി പിടിയില്‍
ദേവസ്വം ബോർഡിൽ ജോലി വാങ്ങി നൽകാമെന്ന പേരിൽ പണം തട്ടിയ ആൾ അറസ്റ്റിലായി. നെയ്യാറ്റിൻകര ആമച്ചാൽ മേലേച്ചിറ പുത്തൻവീട്ടിൽ അജിത്ത് ആണ് അറസ്റ്റിലായത് .
കോട്ടയം കുമരകം സ്വദേശി സുരേന്ദ്രനിൽ നിന്നാണ് 1,10,000 രൂപ പ്രതി തട്ടിച്ചെടുത്തത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ലഭിച്ച പരാതി അന്വേഷണത്തിന് നിർദേശിച്ച് കൈമാറിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടിച്ചത്. കോട്ടയം മജിസ്റ്റ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.