jawan-cinema-hindi-twitter

ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍; കേസെടുത്ത് മുംബൈ പൊലീസ്

ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍ എന്ന സിനിമയുടെ ക്ലിപ്പുകള്‍ ലീക്കായി. ട്വിറ്ററിലൂടെയാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. റെഡ് ചില്ലീസ് എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ പരാതിയാണ് കേസ്. വ്യാഴാഴ്ച സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ‘ജവാൻ’ സിനിമയുടെ ക്ലിപ്പുകൾ ആരോ മോഷ്ടിച്ച് ട്വിറ്ററിൽ ഷെയർ ചെയ്യുകയും അതുവഴി പകർപ്പവകാശം ലംഘിക്കുകയും ചെയ്തുവെന്ന് എഫ്ഐആറില്‍ പറയുന്നു.

ചിത്രീകരണ വേളയിൽ റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റ് ഷൂട്ടിംഗ് ലൊക്കേഷനിൽ മൊബൈൽ ഫോണുകളും റെക്കോർഡിംഗ് ഉപകരണങ്ങളും നിരോധിച്ചിരുന്നു. എന്നിട്ടും ചിത്രത്തിലെ ദൃശ്യങ്ങള്‍ ലീക്കായി. ക്ലിപ്പുകള്‍ പങ്കിട്ട അഞ്ചു ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് നോട്ടീസയച്ചിരുന്നെങ്കിലും ഒരാള്‍ മാത്രമാണ് കൈപ്പറ്റിയത്. തുടർന്ന് റെഡ് ചില്ലീസ് ഡൽഹി ഹൈക്കോടതിയിൽ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ക്ലിപ്പുകൾ നീക്കം ചെയ്യാൻ കോടതി ട്വിറ്റർ ഹാൻഡിലിനോട് ഉത്തരവിട്ടു.@unknwnsrkian, Niteshnaveen@NiteshNaveen Aus, Ghulammustafaajk007@Ghulamm 76512733, Arhaan@Arhaan05,Why so Serious I @Surrealzack എന്നീ ട്വിറ്റര്‍ ഹാന്‍ഡിലുകളാണ് ക്ലിപ്പ് പങ്കിട്ടത്.

ആറ്റ്ലി രചനയും സംവിധാനവും നിര്‍വഹിച്ച ജവാന്‍ ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാനും ഗൗരവ് വർമയുമാണ് ചിത്രം നിർമിക്കുന്നത്. നയൻതാര, വിജയ് സേതുപതി, പ്രിയാ മണി,സാന്യ മല്‍ഹോത്ര എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ദീപിക പദുക്കോണ്‍ അതിഥി വേഷത്തിലുമെത്തുന്നുണ്ട്.

Leave a Reply

Your email address will not be published.

driving-license-in-automatic-ca Previous post ഓട്ടോമാറ്റിക് കാറിന് ഇനി പ്രത്യേക ലൈസന്‍സ്; ഓട്ടോമാറ്റിക്, ഗിയര്‍ എന്നിങ്ങനെ പ്രത്യേകം ഡ്രൈവിങ് ടെസ്റ്റ്
sivankutty-education Next post കേന്ദ്രം ഒഴിവാക്കിയ ഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കും: വി. ശിവൻകുട്ടി