jailer-rajni kanth-mohanlal-in-remya krishnan

ജയിലർ കളക്ഷൻ 600 കോടി പിന്നിട്ടു; രജനിക്ക് ലാഭവിഹിതം കിട്ടിയതും കോടികൾ

സൂപ്പർ താരം രജനികാന്തിന്റെ പുത്തൻ ചിത്രം ‘ജയിലർ’ ന്റെ വമ്പൻ വിജയത്തിന്റെ ആഘോഷത്തിലാണ് നിർമാതാവ് കലാനിധി മാരൻ. കളക്ഷൻ 600 കോടി പിന്നിട്ടതോടെ രജിനികാന്തിനെ നേരിൽക്കണ്ട് ചെക്ക് കൈമാറി. ലഭാവിഹിതമാണു കൈമാറിയത്.

110 കോടി പ്രതിഫലമായി രജനീകാന്തിന് നൽകിയെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പുറമേയാണ് ചെക്ക് കൈമാറിയത്. ലാഭവിഹിതമെന്നോണം നൽകിയ തുക എത്രയാണെന്ന് വെളിവായിട്ടില്ല. അതേസമയം, നെൽസൺ സംവിധാനം ചെയ്ത ജയിലർ സിനിമ ബോക്സോഫീസിൽ വിജയത്തേരോട്ടം തുടരുകയാണ്.

Leave a Reply

Your email address will not be published.

Kerala_Minister_Veena_George (2) Previous post എറണാകുളം ജനറല്‍ ആശുപത്രി: ഡോക്ടര്‍ക്കെതിരെ അന്വേഷണത്തിന് മന്ത്രിയുടെ നിര്‍ദ്ദേശം
shajanscaria-medical-college- Next post ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് എറണാകുളം അഡീഷൻസ് സെഷൻസ് കോടതി