
ഐ.എസ്.ആർ.ഒ പരീക്ഷയിലെ കോപ്പിയടിക്കേസ്: പ്രത്യേക സംഘം അന്വേഷിക്കും, തട്ടിപ്പിന് പിന്നിൽ വൻ സംഘം
ഐ.എസ്.ആർ.ഒ പരീക്ഷയിലെ കോപ്പയടിയും ആൾമാറാട്ടവും പ്രത്യേക സംഘം അന്വേഷിക്കും. സൈബർസെൽ എ.സി.പിയാണ് അന്വേഷണത്തിന് നേതൃത്വം നൽകുക. കൂടുതൽ അന്വേഷണത്തിനായി സംഘം ഹരിയാനയിലേക്ക് പോകും. തട്ടിപ്പിന് പിന്നിൽ വലിയൊരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
ഹരിയാന പോലീസുമായി ചേർന്നുള്ള അന്വേഷണത്തിൽ ഇതുവരെ ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹരിയാന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പരീക്ഷാ സെന്ററിന്റെ നടത്തിപ്പുകാരനാണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനെന്നാണ് വിവരം. നാന്നൂറോളം വിദ്യാർഥികൾ ഹരിയാനയിൽ നിന്ന് പരീക്ഷ എഴുതാൻ വന്നിരുന്നു.