india-british-aassam-chief-minister

പ്രതിപക്ഷ സഖ്യത്തിൻറെ ‘ഇന്ത്യ’എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവന; അസം മുഖ്യമന്ത്രി

പ്രതിപക്ഷ സഖ്യത്തിന്റെ ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയെന്ന്  അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ പറഞ്ഞു. ട്വിറ്റർ ബയോയിലെ ഇന്ത്യ എന്നത് അദ്ദേഹം ഭാരത് എന്നാക്കി മാറ്റി. കൊളോണിയൽ ചിന്താഗതയിൽ നിന്ന് മോചിതരാകണം. മുൻഗാമികൾ ഭാരതത്തിനായാണ് പോരാടിയതെന്നും അദ്ദേഹം പറഞ്ഞു.

അസം മുഖ്യമന്ത്രിയെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തി. കൊളോണിയൽ ചിന്താഗതിയെന്നത് ഹിമന്ദ സ്വന്തം ബോസിനോട് പറഞ്ഞാൽ മതിയെന്ന് ജയ്‌റാം രമേശ് പറഞ്ഞു. മോദി വിവിധ സർക്കാർ പദ്ധതികൾക്ക് ഇന്ത്യ എന്ന പേര് നൽകുന്നു. മുഖ്യമന്ത്രിമാരോട് ടീം ഇന്ത്യയായി പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇന്ത്യക്ക് വേണ്ടി വോട്ട് ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പിൽ മോദി ആവശ്യപ്പെട്ടത്. മോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോ പങ്കുവെച്ചാണ് ജയ്‌റാം രമേശിൻറെ വിമർശനം

Leave a Reply

Your email address will not be published.

ummen-chandy-vilapa yathra Previous post കോട്ടയത്തെ സ്‌കൂളുകൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി
crime-seen-girl-medical-college-bath-room Next post ആശുപത്രിയിലെ കുളിമുറിയിൽ ഒളിക്യാമറവെച്ചു; പെൺകുട്ടിയുടെ ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ