
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മൂന്ന് വർഷം തടവ്, ഒരു ലക്ഷം പിഴ; തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല
പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ സമ്മാനങ്ങൾ മറിച്ച് വിറ്റെന്ന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാന് തിരിച്ചടി. തോഷാഖാന അഴിമതിക്കേസിൽ ഇമ്രാൻ ഖാന് 3 വർഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇമ്രാനെ അഞ്ച് വർഷത്തേക്ക് വിലക്കേർപ്പെടുത്തി. കോടതിയുടെ നിർദ്ദേശ പ്രകാരം സമൻ പാർക്കിൽ നിന്ന് ഇമ്രാൻ ഖാനെ പാക് പൊലീസ് അറസ്റ്റ് ചെയ്തു. ലഹോറിലേക്ക് കൊണ്ട് പോകുമെന്ന് സൂചന.
വാദം കേൾക്കാനായി ഇമ്രാൻ ഖാൻ കോടതിയിലെത്തിയിരുന്നില്ല. ഇസ്ലാമാബാദ് വിചാരണക്കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രധാനമന്ത്രിയായിരിക്കെ ലഭിക്കുന്ന സമ്മാനങ്ങൾ സർക്കാരിന്റെ തോഷാഖാന വകുപ്പിലേക്ക് കൈമാറണമെന്നാണ് നിയമം. ഇത് ലംഘിച്ചുകൊണ്ട് വിറ്റ് പണമാക്കുകയായിരുന്നു.