
പ്രധാനമന്ത്രിയാകാൻ സഹായിച്ചു, ഫോൺ വിളിച്ച് പോലും നന്ദി പറഞ്ഞില്ല’- ഇമ്രാനെതിരെ മിയാൻദാദ്
മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയും രാജ്യത്തിന് ഏകദിന ലോകകപ്പ് സമ്മാനിച്ച നായകനുമായ ഇമ്രാന്‍ ഖാനെ രൂക്ഷമായി വിമര്‍ശിച്ച് സഹ താരമായിരുന്ന ജാവേദ് മിയാന്‍ദാദ്. 1992ല്‍ പാകിസ്ഥാന്‍ ലോകകപ്പ് നേടിയപ്പോള്‍ ഇമ്രാന്‍ നായകനും മിയാന്‍ദാദ് സഹ താരവുമായിരുന്നു. പാകിസ്ഥാന്‍ പ്രധാനമന്ത്രിയാകാന്‍ താന്‍ ഇമ്രാനെ സഹായിച്ചെന്നും അതിനൊരു നന്ദി പോലും പറയാന്‍ അദ്ദേഹം തയ്യാറായില്ലെന്നുമാണ് മിയാന്‍ദാദ് ഇപ്പോള്‍ പറയുന്നത്. പ്രധാനമന്ത്രിയാകാന്‍ ഇമ്രാന്‍ ഖാനെ ഞാന്‍ സഹായിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങില്‍ ഞാന്‍ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍ അതിനു ശേഷം നന്ദി വാക്ക് പറഞ്ഞു ഒരു ഫോണ്‍ കോള്‍ പോലും അദ്ദേഹം എനിക്ക് ചെയ്തിട്ടില്ല. അതു അദ്ദേഹത്തിന്റെ കടമയായിരുന്നു. എന്നാല്‍ നിരാശപ്പെടുത്തുന്ന പെരുമാറ്റമാണ് ഇമ്രാന്റെ ഭാഗത്തു നിന്നുണ്ടായത്’- മിയാന്‍ദാദ് വ്യക്തമാക്കി.
1992ലെ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് പാകിസ്ഥാന്‍ കന്നി ഏകദിന ലോക കിരീടം നേടിയത്. 22 റണ്‍സിനായിരുന്നു അവരുടെ ജയം. ഫൈനലില്‍ ഇമ്രാനും മിയാന്‍ദാദും ചേര്‍ന്ന സഖ്യമാണ് പാക് വിജയത്തിനു അടിത്തറയിട്ടത്. ഇമ്രാന്‍ 72 റണ്‍സും മിയാന്‍ദാദ് 58 റണ്‍സും നേടി. പാകിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് (പിടിഐ) എന്ന പാര്‍ട്ടി രൂപീകരിച്ചാണ് ഇമ്രാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. വലിയ പ്രതീക്ഷകളോടെ അദ്ദേഹം പ്രധാനമന്ത്രിയായെങ്കിലും തന്റെ മുന്‍ഗാമികളുടെ അതേ അവസ്ഥ തന്നെയാണ് അദ്ദേഹത്തേയും കാത്തിരുന്നു. കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് അദ്ദേഹം പടിയിറങ്ങി. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഇമ്രാന് പ്രധാനമനന്ത്രി സ്ഥാനം നഷ്ടമായത്.