image-ummen-chandi-v.muraleedharan

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ അനുശോചിച്ചു

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അനുശോചനം രേഖപ്പെടുത്തി.കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖവും പരിണതപ്രജ്ഞനായ ഭരണാധികാരിയുമായ രാഷ്ട്രീയ അതികായൻ്റെ നഷ്ടം നികത്താൻ ആകാത്തതാണ്. എന്നും എപ്പോഴും ജനങ്ങളോടൊപ്പം സഞ്ചരിച്ച അദ്ദേഹത്തിൻ്റെ പ്രവർത്തനശൈലി ഒരു പാഠപുസ്തകം തന്നെയാണെന്നും കേന്ദ്രമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കുടുംബത്തിൻ്റെയും അനുയായികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published.

pan-card-aadhar-card-information-house Previous post പാന്‍ കാര്‍ഡിലെ വിവരങ്ങള്‍ ആധാര്‍ കാര്‍ഡുപയോഗിച്ച്‌ വീട്ടിലിരുന്ന് തന്നെ തിരുത്താം; കൂടുതലറിയാം
ummen-chandi-pally-cremiation-puthu-pally Next post മനസാക്ഷിയുടെ കോടതിയില്‍ വിജയിച്ച ഒരേ ഒരാള്‍