icc-trophy-space-india

ഏകദിന ലോകകപ്പ് പ്രയാണമാരംഭിച്ചു

ട്രോഫിയെത്തിയത് ബഹിരാകാശത്ത് നിന്ന്, ചരിത്രത്തിലാദ്യം

ഇന്ത്യ വേദിയാവുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം ഇന്ന് പുറത്തിറക്കും. മുംബൈയില്‍ രാവിലെ പതിനൊന്നരയ്ക്കാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. മുംബൈ വാംഖഡെ, കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് എന്നിവിടങ്ങളില്‍ സെമിയും അഹമ്മദാബാദില്‍ ഫൈനലും നടക്കും. പന്ത്രണ്ട് നഗരങ്ങളിലായി ആകെ 45 മത്സരങ്ങള്‍. ലോകകപ്പ് വേദിയായി കാര്യവട്ടവും പരിഗണിക്കുന്നുണ്ട്.

പാകിസ്ഥാന്‍ ലോകകപ്പില്‍ കളിക്കുമെന്ന് ബിസിസിഐ ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യ – പാകിസ്ഥാന്‍ മത്സരം അഹമ്മദാബാദില്‍ ആയിരിക്കും നടക്കുക. ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെ നീളുന്നതായിരിക്കും മത്സരക്രമം. 2011ലാണ് ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പിന് വേദിയായത്. അതേസമയം, ലോകകപ്പിന്റെ ട്രോഫി ടൂറിന് തുടക്കമായി. സെപ്റ്റംബര്‍ നാലിന് ട്രോഫി ഇന്ത്യ ഇന്ത്യയില്‍ തിരിച്ചെത്തും.

ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന്റെ ആഗോള പ്രയാണത്തിന് തുടക്കമായത് ബഹിരാകാശത്തുനിന്ന്. ലോക കായിക ചരിത്രത്തില്‍ ആദ്യമായാണ് ഒരു ലോകകപ്പ് ട്രോഫി ബഹിരാകാശത്ത് എത്തുന്നത്. ഭൂമിയില്‍ നിന്ന് 120,000 അടി ഉയരത്തിലുള്ള സ്ട്രാറ്റോസ്ഫിയറിലേക്ക് വിക്ഷേപിച്ച ട്രോഫി ലോകോകപ്പ് ഫൈനല്‍ വേദിയായ അഹമ്മദാബാദിലെ സ്റ്റേഡിയത്തില്‍ എത്തിച്ചു. ബെസ്‌പോക്ക് സ്ട്രാറ്റോസ്‌ഫെറിക് ബലൂണില്‍ ഘടിപ്പിച്ചായിരുന്നു ഇത്.

പാപുവ ന്യൂ ഗിനിയ, അമേരിക്ക, കുവൈറ്റ്, ഫ്രാന്‍സ്, ഉഗാണ്ട, നൈജിരിയ എന്നിവയടക്കം ലോകകപ്പ് പതിനെട്ട് രാജ്യങ്ങളിലൂടെ പ്രയാണം നടത്തും. ക്രിക്കറ്റിന് ആഗോള പ്രചാരം നല്‍കുകയാണ് ട്രോഫി ടൂറിന്റെ ലക്ഷ്യം. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലാണ് ഇന്ത്യയില്‍ ലോകകപ്പ് നടക്കുക.

വിന്‍ഡീസ് സൂപ്പര്‍ സിക്‌സിലേക്ക്

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നെതര്‍ലന്‍ഡ്‌സിനോട് പരാജയപ്പെട്ടെങ്കിലും വിന്‍ഡീസ് സൂപ്പര്‍ സിക്‌സിന് യോഗ്യത നേടി. കഴിഞ്ഞ ദിവസം സൂപ്പര്‍ സിക്‌സിലാണ് നെതര്‍ലന്‍ഡ്‌സ് ജയിച്ചത്. ഇതോടെ അവരും സൂപ്പര്‍ സിക്‌സിലെത്തി. സിംബാബ്‌വെയാണ് സൂപ്പര്‍ സിക്‌സിലെത്തിയ മറ്റൊരു ടീം. ഗ്രൂപ്പ് ബിയില്‍ നിന്ന് ശ്രീലങ്ക, സ്‌കോട്‌ലന്‍ഡ്, ഒമാന്‍ ടീമുകളും സൂപ്പര്‍ സിക്‌സിലെത്തി.

Leave a Reply

Your email address will not be published.

cricket-prithvi-sha-rape-crime Previous post പൃഥ്വി ഷായ്ക്കെതിരായ പീഡന ആരോപണം; വ്യാജമെന്ന് മുംബൈ പോലീസ്
e-visa-change-forign-state-roules-uae Next post ഇ-വിസ ചട്ടങ്ങളില്‍ വീണ്ടും ഇളവുകള്‍ വരുത്തി വിയറ്റ്‌നാം; ഇന്ത്യക്കാര്‍ക്കും ഉപകാരപ്രദം