
ലോകകപ്പ് ആരുയര്‍ത്തും: പ്രവചിച്ച് ജോണ്ടി റോഡ്‌സ്
ഇന്ത്യ ഏകദിന ലോകകപ്പ് കിരീടത്തില്‍ മുത്തമിടുമോ എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം. എം.എസ്. ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പ് നേടിയത്. 2015-ലും 2019-ലും സെമിഫൈനലില്‍ പുറത്താകാനായിരുന്നു ഇന്ത്യയുടെ വിധി. 2023-ലെ ഏകദിന ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കുകയാണ്. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ അതിനാല്‍ തന്നെ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ കിരീടം നേടാനുളള തയ്യാറെടുപ്പിലാണ്.

അതേസമയം ഇത്തവണത്തെ ആര് ലോകകപ്പ് ഉയര്‍ത്തും എന്ന കാര്യത്തില്‍ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്സ്. തങ്ങളുടെ ഷെല്‍ഫിലേക്ക് മറ്റൊരു ലോകകപ്പ് ട്രോഫി ചേര്‍ക്കാന്‍ ഇന്ത്യക്ക് മികച്ച അവസരമുണ്ടെന്നാണ് ജോണ്ടി റോഡ്‌സ് കരുതുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഉഭയകക്ഷി മത്സരങ്ങളില്‍ ഇന്ത്യ കാഴ്ച്ചവെക്കുന്ന തകര്‍പ്പന്‍ പ്രകടനമാണ് റോഡ്‌സിനെ ഇത്തരമൊരു നിഗമനത്തിലെത്തിക്കുന്നത്.

അതേസമയം, രോഹിത്ത് നയിക്കുന്ന ടീം ഇന്ത്യ മാച്ച് വിന്നര്‍മാരാല്‍ സമ്പന്നമാണെന്നാണ് യാഥാര്‍ത്യം. രോഹിത്ത് ശര്‍മ്മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവര്‍ക്ക് ഏത് ടീമിനെതിരെയും റണ്‍സ് നേടാന്‍ കഴിവുളളവരാണ്.

കൂടാതെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നീ ലോകോത്തര ഓള്‍റൗണ്ടര്‍മാരും ടീമിലുണ്ട്. ബൗളിംഗ് വിഭാഗത്തില്‍ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരും തകര്‍പ്പന്‍ ഫോമിലാണ്.