how-to-start-akshaya-center-in-kerala

അക്ഷയ കേന്ദ്രങ്ങൾ തുടങ്ങാൻ അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഐ.ടി. മിഷന്റെ വിവരസാങ്കേതികവിദ്യാ സംരംഭമായ അക്ഷയ പദ്ധതിയിൽ തിരുവനന്തപുരം ജില്ലയിൽ പുതിയതും, ഒഴിവു വന്നതുമായ ലൊക്കേഷനുകളിൽ പട്ടികജാതി വിഭാഗക്കാർക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്ന അക്ഷയ ലൊക്കേഷനുകളിലേക്ക് (1. അണ്ടൂർകോണം ഗ്രാമപഞ്ചായത്തിലെ പള്ളിച്ച വീട്, 2. ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ ചെറുന്നിയൂർ, 3. ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ കട്ടിംഗ്, 4. കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ കാനക്കോട് ജംഗ്ഷൻ, 5. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ കൊടിപ്പുറം ജംഗ്ഷൻ, 6. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ മുക്കോലക്കൽ ജംഗ്ഷൻ, 7. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ അമരവിള) സംരംഭകരെ തെരഞ്ഞെടുക്കുന്നതിനായുള്ള അപേക്ഷ ക്ഷണിച്ചു. 18 വയസ്സിനും 50 വയസ്സിനുമിടയിൽ പ്രായവും, പ്രീഡിഗ്രി/പ്ലസ്ട വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷയോടൊപ്പം ദി ഡയറക്ടർ, അക്ഷയ എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്നതും ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും എടുത്തതുമായ 750 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സമർപ്പിക്കേണ്ടതാണ്. ഒരു അപേക്ഷകന് അപേക്ഷയിൽ പരമാവധി മൂന്ന് ലൊക്കേഷനുകൾ വരെ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്. അപേക്ഷ ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി 12-09-2023 വൈകുന്നേരം 5 മണി വരെ. അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾക്ക് അക്ഷയ www.akshaya.kerala.gov.in സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 0471-2334070, 2334080 നമ്പരുകളിൽ ബന്ധപ്പെടാവുന്നതുമാണ്.

Leave a Reply

Your email address will not be published.

enforcement-director-central-bureau-of-investigation Previous post ഇഡിയുടെയും സിബിഐയുടെയും തലവന്മാർ ഇനി ചീഫ് ഇന്‍വസ്റ്റിഗേറ്റീവ് ഓഫീസര്‍ ഓഫ് ഇന്ത്യക്ക് റിപ്പോർട്ട്‌ ചെയ്യും; പുതിയ തസ്തിക രൂപീകരിക്കുന്നു
palakkad-bus-accident-2peoples-died Next post പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞു; ബസിന്റെ അടിയിൽപ്പെട്ട് രണ്ടുപേർ മരിച്ചു