പൊറോട്ടയ്‌ക്കൊപ്പം സൗജന്യമായി കറി നൽകിയില്ല; ഹോട്ടൽ ജീവനക്കാരന്റെ തല അടിച്ചുപൊട്ടിച്ചു, 3 പേർ കസ്റ്റഡിയിൽ

പൊറോട്ടയ്ക്കു സൗജന്യമായി കറി നൽകിയില്ലെന്ന് ആരോപിച്ച് കോട്ടയത്ത് ഹോട്ടൽ ജീവനക്കാരനു നേർക്ക് ആക്രമണം. ഹോട്ടൽ സപ്ലൈയറായ ഇതര സംസ്ഥാന തൊഴിലാളിയുടെ തല അടിച്ചുപൊട്ടിച്ച സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചങ്ങനാശേരിയിലെ ബിസ്മി ഫാസ്റ്റ് ഫുഡിൽ ഞായറാഴ്ച രാത്രിയിലായിരുന്നു ആക്രമണം.

രാത്രി ഒൻപതരയോടെയാണു മൂന്നംഗ സംഘം ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയത്. ഇവർക്കു പൊറോട്ട നൽകിയപ്പോൾ കറി സൗജന്യമായി വേണമെന്ന് ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുള്ള തർക്കത്തിനിടെ സംഘം ഇതര സംസ്ഥാനക്കാരനായ സപ്ലൈയറെ ആക്രമിക്കുകയായിരുന്നു. തലയ്ക്കു സാരമായി പരുക്കേറ്റ തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published.

oscar-documenary-award Previous post ഓസ്‌കർ നേടിയതിന് ശേഷം യാതൊരു ബന്ധവുമില്ല, കടം വാങ്ങിയ പണവും തിരിച്ചു തന്നില്ല; ഗുരുതര ആരോപണവുമായി ബൊമ്മനും ബെല്ലിയും
miyamasabha-meetting Next post നിയമസഭാ സമ്മേളനത്തിന് തുടക്കം; ഉമ്മൻചാണ്ടിയെയും വക്കം പുരുഷോത്തമനെയും അനുസ്മരിച്ചു