
പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചയാൾ അക്രമാസക്തനായി; താലൂക്ക് ആശുപത്രിയിലെ ഡ്രസിംഗ് റൂം അടിച്ചുതകര്‍ത്തു
കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചയാൾ അക്രമാസക്തനായി. ആശുപത്രിയിലെ ഡ്രസിംഗ് റൂം ഇയാൾ അടിച്ചുതകര്‍ത്തു. പൊലീസ് സ്റ്റേഷനില്‍ സ്വയം ഹാജരായ പ്രതി, ഗ്രില്‍സില്‍ തലയിടിച്ച് പൊട്ടിച്ചതിനെ തുടർന്നുണ്ടായ മുറിവ് ഡ്രസ് ചെയ്യാനും, പരിശോധനക്കും വേണ്ടിയാണ് പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.പരിശോധനയ്ക്ക് ശേഷം ഡ്രസ്സിംഗ് റൂമില്‍ എത്തിയപ്പോഴാണ് ഇയാള്‍ വീണ്ടും പരാക്രമം നടത്തിയത്. തല കൊണ്ട് റൂമിലെ ഗ്ലാസുകള്‍ ഇടിച്ചു തകര്‍ത്ത ഇയാളെ പൊലീസും, സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. ശേഷം ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.