honey-rose-film-actress-in-malayalam

കള്ള് കുടിച്ചോ കഞ്ചാവ് വലിച്ചോ ശരീരം നശിപ്പിക്കില്ല, ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത് രൂക്ഷവിമര്‍ശനങ്ങൾ; ഹണി റോസ്

മലയാളികളുടെ പ്രിയ താരമാണ് ഹണി റോസ്. അന്യഭാഷാ ചിത്രങ്ങളിലും താരം നിറഞ്ഞുനില്‍ക്കുന്നു. കേരളത്തിലെ ഇവന്റുകളില്‍ മാത്രമല്ല, തെലങ്കാനയിലും നടി ഇവന്റുകളില്‍ പങ്കെടുക്കുന്നുണ്ട്. അടുത്തിടെ ഒരു യൂറോപ്യന്‍ രാജ്യത്തു നടന്ന ഇവന്റിലെ അപ്പീയറന്‍സ് ചര്‍ച്ച ആയിരുന്നു. ഇവന്റുകളിലെ വിശേഷങ്ങള്‍ തുറന്നുപറയുകയാണ് ഹണി റോസ്.

ഇവന്റിലേക്കുള്ള തയാറെടുപ്പില്‍ കോസ്റ്റ്യൂം തന്നെയാണ് പ്രധാനം. ആള്‍ക്കൂട്ടത്തെ അങ്ങനെ പേടിയോടെ കണ്ടിട്ടില്ല. എന്നോട് ആരും മോശമായി പെരുമാറിയിട്ടില്ല. ട്രോളുകള്‍ എന്നെ ബാധിക്കില്ല. പക്ഷേ ഞാന്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത് രൂക്ഷവിമര്‍ശനങ്ങളാണ്.  ആദ്യമൊക്കെ ഇത് വലിയ ബുദ്ധിമുട്ടായിരുന്നു. പിന്നീടത് ശീലമായി. പരാതി കൊടുക്കാന്‍ പോയാല്‍ അതിനേ നേരം കാണൂ.

ഇതൊന്നും സീരിയസായി എടുക്കാറില്ല. അമ്മയ്ക്ക് ഇതിലൊക്കെ പ്രതികരിക്കണം എന്നുണ്ടായിരുന്നു. ഇപ്പോള്‍ അമ്മയും അതിനോട് യൂസ്ഡ് ആയി. എന്റെ ശരീരത്തില്‍ എന്ത് ചെയ്യണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടല്ലോ. ഞാനത് എന്തിനാണ് വേറൊരാളുടെ അടുത്ത് ബോധിപ്പിക്കാന്‍ നില്‍ക്കുന്നത്. എന്തായാലും കള്ള് കുടിച്ചോ കഞ്ചാവ് വലിച്ചോ എന്റെ ശരീരം നശിപ്പിക്കില്ല, ഹണി റോസ് പറഞ്ഞു.
 

Leave a Reply

Your email address will not be published.

chief-minister-makal-veena-vijayan Previous post മുഖ്യമന്ത്രിക്കായി മാസം 80 ലക്ഷം രൂപയ്ക്ക് ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നു; വിമർശിച്ച് പ്രതിപക്ഷം
sreenarayanaguru-sndp-hondu-guru Next post ശ്രീനാരായണഗുരു ഹിന്ദു സന്ന്യാസിയെന്ന് ബിജെപി; അദ്ദേഹം പ്രചരിപ്പിച്ചത് സനാതന ധർമ്മമാണെന്ന് പി കെ കൃഷ്ണദാസ്