himachal-pradesh-megha-visphodanam

ഹിമാചലിൽ മേഘവിസ്ഫോടനം: 7 മരണം; 6 പേരെ രക്ഷപ്പെടുത്തി, വീടുകൾ ഒഴുകിപ്പോയി

ഹിമാചൽപ്രദേശിലെ സോലൻ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തില്‍ ഏഴ് മരണം. ആറുപേരെ രക്ഷപ്പെടുത്തി. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ രണ്ട് വീടുകളും ഒരു പശുത്തൊഴുത്തും ഒഴുകിപ്പോയതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.

ഏഴ് പേരുടെ മരണത്തിൽ മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു അനുശോചനം അറിയിച്ചു. ദുരിതബാധിതരായ കുടുംബങ്ങൾക്കു ലഭ്യമാക്കാവുന്ന എല്ലാ സഹായങ്ങളും നൽകാൻ  അധിക‍ൃതർക്ക് നിർദേശം നൽകിയതായും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) അറിയിച്ചു.

മേഘവിസ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് എല്ലാ ജില്ലാ കലക്ടർമാരിൽ നിന്നും മുഖ്യമന്ത്രി വിവരം തേടി. മഴകനക്കുന്ന പശ്ചാത്തലത്തിൽ  ചീഫ് സെക്രട്ടറിക്കും കലക്ടർമാർക്കും സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കാനും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. 

Leave a Reply

Your email address will not be published.

jawan-liqur-soda- Previous post ബ്രാൻഡ് മുഖ്യം; ഓണക്കാലത്ത് മദ്യവിൽപ്പന പൊടിപൊടിക്കാൻ നിര്‍ദ്ദേശങ്ങളുമായി ബവ്കോ
ksrtc-charcha-union-meetting Next post കോടതിയെ കബളിപ്പിച്ച് KSRTCയുടെ ശമ്പളചര്‍ച്ച