gas-cillinder-blasting-in home

പാചകം ചെയ്യുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചു; വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു, വീട്ടുപകരണങ്ങൾ എല്ലാം കത്തി നശിച്ചു

ആലുവ കരോത്തുകുഴിയിൽ വീട്ടിലുണ്ടായിരുന്ന പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. റോബിന്റെ വീട്ടിലുണ്ടായ അപകടത്തിൽ നിന്ന് ഇയാളും കുടുംബവും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇന്ന് രാവിലെ ആറുമണിക്കാണ് സംഭവം ഉണ്ടായത്.

ഗ്യാസ് തീർന്നതിനെ തുടർന്ന് പുതിയ ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്ത ശേഷം പാചകം തുടങ്ങിയപ്പോൾ അഗ്നിബാധ ഉണ്ടാവുകയായിരുന്നു. ഇതുകണ്ട് ഭയന്ന റോബിൻ വീട്ടിലുള്ള ബ്ലാങ്കറ്റ് ഉപയോഗിച്ച് സിലിണ്ടർ മൂടാൻ ശ്രമിച്ചെങ്കിലും ഇത്‌ പരാജയപ്പെട്ടതോടെ പുറത്തേക്ക് ഇറങ്ങി. പിന്നാലെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.

റോബിനും ഭാര്യയും ഒരു മകളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇന്നലെ മകളുടെ ബർത്ത് ഡേ ആഘോഷം ആയിരുന്നു. രണ്ട് വർഷത്തോളമായി റോബിനും കുടുംബവും ഇവിടെ വാടകക്ക് താമസിക്കുകയാണ്. വീട്ടുപകരണങ്ങൾ എല്ലാം കത്തി നശിച്ചു.

Leave a Reply

Your email address will not be published.

aicamera-issue-noted-the-rappid Previous post എഐ ഉപയോഗിച്ച് അശ്ലീല വിഡിയോ; പൊലീസ് ഉദ്യോഗസ്ഥന്റെ മക്കൾ പിടിയില്‍
pinarayi makal-veena-vijayan-exaligic Next post മാസപ്പടി വിവാദം: അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി നൽകി