ganeshkumar-pinarayi-vijayan-corporation

ഗണേഷ് എതിർത്തു; മുന്നോക്ക സമുദായ വികസന കോർപ്പറേഷൻ ചെയർമാനെ മാറ്റിയ തീരുമാനം മരവിപ്പിച്ചു

മുന്നോക്ക സമുദായ വികസന കോർപറേഷൻ ചെയർമാനെ മാറ്റിയ ഉത്തരവ് സർക്കാർ മരവിപ്പിച്ചു. കെ ജി പ്രജിത്തിനെ മാറ്റിയ തീരുമാനമാണ് മരവിപ്പിച്ചത്. കെബി ഗണേഷ്‌കുമാറിൻറെ  എതിർപ്പിനെ തുടർന്നാണ് തീരുമാനം മാറ്റിയത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. പുതിയ ഉത്തരവ് ഉടൻ പുറത്തിറക്കും.

എം രാജ ഗോപാലൻ നായരെ ചെയർമാനാക്കിയാണ് ഭരണസമിതി സർക്കാർ പുനസംഘടിപ്പിച്ചത്. കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറി ആണ് പ്രേംജിത്. ആർ.ബാലകൃഷ്ണ പിള്ളയുടെ മരണത്തെ തുടർന്നായിരുന്നു പാർട്ടി നോമിനിയായി പ്രേംജിത്തിനെ നിയമിച്ചത്. പാർട്ടിയോട് ആലോചിക്കാതെ പ്രതിനിധിയെ മാറ്റിയതിൽ കേരള കോൺഗ്രസ് ബി ക്ക് അതൃപ്തിയുണ്ട്. ഇടതുമുന്നണി കൺവീനർക്ക് കെബി ഗണേഷ്‌കുമാർ കത്ത് നൽകിയിരുന്നു. മുന്നണി മര്യാദ പാലിക്കാതെയുള്ള തീരുമാനം പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെട്ടത്.

Leave a Reply

Your email address will not be published.

puthuppally-jaick-c-thomas-election Previous post സൈബർ ആക്രമണം; ജെയ്കിൻറെ ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്തു
k.surendran-bjp-leader Next post സനാതനധർമ്മ വിരുദ്ധ പ്രസ്താവന: കോൺഗ്രസിൻ്റെ നിലപാട് മ്ലേച്ചം: കെ.സുരേന്ദ്രൻ