ganchavu-crime-plant-house-notorious

വീടിന്റെ ടെറസിൽ മൺകലത്തിൽ കഞ്ചാവ് വളർത്തി; 19കാരൻ എക്സൈസിന്റെ പിടിയിൽ

വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിൽ. ഇരവിപുരം വാളത്തുംഗൽ ആക്കോലിൽ എ.ആർ.എ 61 ൽ അനന്ദു രവിയാണ് (19) എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്. മൺകലത്തിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടിക്ക് രണ്ട് മാസത്തോളം വളർച്ചയുണ്ട്. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നയാളാണ് അനന്ദുവെന്നും ഇത് ലഭിക്കാത്ത സാഹചര്യങ്ങളിൽ ഉപയോഗിക്കാനാണ് ചെടി വളർത്തിയതെന്നും അനന്ദു എക്സൈസിനോട് പറഞ്ഞു. 

രാത്രികാലങ്ങളിൽ അനന്ദുവിന്റെ വീടിന് മുകളിലെത്തി യുവാക്കൾ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതായും ഇവരെ അന്വേഷിക്കുകയാണെന്നും എക്സൈസ് അസിസ്റ്റന്റ് വിറോബർട്ട് പറഞ്ഞു. 

Leave a Reply

Your email address will not be published.

mass-sharukh-khan-jawan-military-hindi-thamil Previous post ജവാൻ: മാസായി ഷാരൂഖ്പ്രി; വ്യൂ എത്തി
young-man-wel-clean-dead-fire-force-rescue Next post മണ്ണിടിഞ്ഞുവീണ് കിണറ്റില്‍ അകപ്പെട്ട തൊഴിലാളി മഹാരാജന്റെ മൃതദേഹം പുറത്തെടുത്തു