
ഉള്ളം തണുക്കും: മിക്‌സഡ് ഫ്രൂട്ട്സ് ജൂസ് ഉണ്ടാക്കാം
മാമ്പഴം, മാതളനാരങ്ങ, തണ്ണിമത്തങ്ങ, കൈതച്ചക്ക, നാരങ്ങാനീര്…പലതരം പഴച്ചാറുകൾ ചേർത്തൊരു രുചിക്കൂട്ട്.
ചേരുവകൾ
- തണ്ണീമത്തങ്ങ നീര് – അര കപ്പ്
- കൈതച്ചക്ക നീര് – അര കപ്പ്
- മാമ്പഴച്ചാറ് – അര കപ്പ്
- മാമ്പഴ കഷണങ്ങൾ – അര കപ്പ്
- മാതളനാരങ്ങാനീര്- അര കപ്പ്
- നാരങ്ങാനീര് – 1 ടീസ്‌പൂൺ
- ലെറ്റ്യൂസില – 2 എണ്ണം
- ഐസ് ക്യൂബ്സ് – കുറച്ച്
തയാറാക്കുന്ന വിധം
ഗ്ലാസിൽ ഐസ് കട്ടകളിട്ടു മാമ്പഴക്കഷണങ്ങൾ ഇടുക. മറ്റു ചേരുവകൾ തണുപ്പിച്ച് ചേർത്തു വിളമ്പാം.