500 പുതിയ വിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇൻഡിഗോ

എയർ ഇന്ത്യയെ കടത്തിവെട്ടി

വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഡീലിനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്. എയർബസിൽ നിന്ന് പുതിയ 500 വിമാനങ്ങളാണ് ഇൻഡിഗോ വാങ്ങാൻ പോകുന്നത്. ഈ അടുത്ത് 470 വിമാനങ്ങൾ വാങ്ങിയ എയർ ഇന്ത്യയെ ഇതോടെ ഇൻഡിഗോ പിന്നിലാക്കി. ഈ മാസം 19ന് പാരിസ് എയർ ഷോയിൽ വച്ചാണ് ഇത് സംബന്ധിച്ച കരാർ ഒപ്പിട്ടത്.

ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനു ശേഷം ഈ വർഷം ഫെബ്രുവരിയിലാണ് എയർ ഇന്ത്യ 470 വിമാനങ്ങൾ വാങ്ങാൻ ബോയിംഗുമായി ധാരണയായത്. 70 ബില്ല്യൺ ഡോളറിനായിരുന്നു കരാർ. നിലവിൽ ഒരു ദിവസം 1800 വിമാനങ്ങളാണ് ഇൻഡിഗോയുടേതായി സർവീസ് നടത്തുന്നത്. 78 ആഭ്യന്തര എയർപോർട്ടുകളെയും 20 രാജ്യാന്തര എയർപോർട്ടുകളെയും ഇൻഡിഗോ വിമാനങ്ങൾ ബന്ധിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.

kerala-dgp-kpadmakumar-shakedarvesh sahib-harinadh misra Previous post മൂന്നംഗ ചുരുക്ക പട്ടികയായി; ജൂൺ 30 ന് മുൻപ് സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയെ പ്രഖ്യാപിക്കും
rain-beporcyclone-arabiansea Next post സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ദുര്‍ബലമായി; ഒരാഴ്ചയ്ക്ക് ശേഷം സജീവമാകുമെന്ന് കാലാവസ്ഥ വകുപ്പ്