
കേരളത്തിലേക്ക് വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ഒമാന്‍ വിമാന കമ്പനികള്‍; നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറയും
കേരളത്തിലേക്ക് വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ഒമാന്‍ വിമാന കമ്പനികള്‍. ഒമാന്‍ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയറും ബജറ്റ് വിമാന കമ്പനിയായ സലാം എയറും ഒക്‌ടോബര്‍ മുതല്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കും.ഒക്ടോബര്‍ ആദ്യ വാരം മസ്‌കത്ത്-തിരുവനന്തപുരം റൂട്ടില്‍ ഒമാന്‍ എയര്‍ പ്രതിദിന സര്‍വീസ് നടത്തും. നിലവില്‍ മസ്‌കത്തില്‍ നിന്നും കണക്ഷന്‍ സര്‍വീസുകള്‍ വഴി എയര്‍ ഇന്ത്യയുമായി സഹകരിച്ച് തിരുവനന്തപുരത്തേക്ക് ഒമാന്‍ എയര്‍ യാത്രാ സൗകര്യമൊരുക്കുന്നുണ്ട്. നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറയും.ഒക്ടോബര്‍ ഒന്ന് മുതല്‍ സലാം എയര്‍ കോഴിക്കോട് – മസ്‌കത്ത് റൂട്ടില്‍ പ്രതിദിന സര്‍വ്വീസ് ആരംഭിക്കും. സര്‍വ്വീസിനുള്ള ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. നിലവില്‍ ഒമാന്‍ എയര്‍ മസ്‌കത്ത്- കോഴിക്കോട് റൂട്ടില്‍ രണ്ട് പ്രതിദിന സര്‍വ്വീസുകളും എയര്‍ഇന്ത്യ എക്‌സ്പ്രസ് പ്രതിദിനം ഒരു സര്‍വീസും നടത്തുന്നുണ്ട്. ഇതു കൂടാതെയാണ് സലാം എയര്‍ കൂടി ഇതേ പാതയില്‍ സര്‍വ്വീസ് ആരംഭിക്കുന്നത് മലബാര്‍ മേഖലയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഗുണകരമാകും.