film-malayalam-Hfvfkdmd-aju-varghese

ഫീനിക്സ്
ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

വിഷ്ണു ഭരതൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി.
അജു വർഗീസും മൂന്നു കുട്ടികളും ഒരു സ്തിയും
ഇരുണ്ട വെളിച്ചത്തിൽ വള്ളത്തിൽ സഞ്ചരിക്കുന്ന ഫോട്ടോയോടെയാണ്പോസ്റ്റർ എത്തിയിരിക്കുന്നത്.
ഇവർ നിജില: കെ.ബേബി, ജെസ് സ്വീജൻ,അ ബാം രതീഷ്, ആവണി എന്നിവരാണ്.
ഒരു കുടുംബമാണ് ഇവരെന്ന് നമുക്ക് ഊഹിക്കാം. അവരുടെ സന്തോഷകരമായ ഒരു സായംസന്ധ്യയാണ് ഈ പോസ്റ്ററ്റിലൂടെ വ്യക്തമാകുന്നത്.
വിന്റേജ് ഹൊറർ ജോണറിലുള്ള ഒരു ചിത്രമായിരിക്കുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു.
നിഗൂഢതകളും, ഹൊററും ഒക്കെ കോർത്തിണക്കിയ ഒരു പുതിയ ദൃശ്യവിരുന്ന്.
ചന്തുനാഥ്, അനൂപ് മേനോൻ ,ഭഗത് മാനുവൽ, ””” ഡോ.റോണി രാജ്, അജി ജോൺ, അജിത്. തലപ്പള്ളി, ആശാ അരവിന്ദ്, സിനി ഏബ്രഹാം, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
മിഥുൻ മാനുവൽ തോമസ്സിൻ്റേതാണു തിരക്കഥ.
കഥ – വിഷ്ണു ഭരതൻ .ബിഗിൽ ബാലകൃഷ്ണൻ
ഗാനങ്ങ’ൾ: വിനായക് ശശികുമാർ.
സംഗീതം -സാം’ സി.എസ്.
ഛായാഗ്രഹണം – ആൽബി.
എഡിറ്റിംഗ് ‘നിധിഷ്.കെ.ടി.ആർ.
പ്രൊഡക്ഷൻ ഡിസൈനർ – ഷാജി നടുവിൽ.
മേക്കപ്പ.റോണക്സ് സേവ്യർ
കോസ്റ്റ്യം -ഡിസൈൻ -ഡിനോ ഡേവിസ് ..
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാഹുൽ ആർ.ശർമ്മ ‘
എക്സിക്കുട്ടീവ് – മൊഡ്യു.സർ – ഷിനോജ്| ഓടാണ്ടിയിൽ
പരസ്യകല – യെല്ലോടുത്ത്.
പ്രൊഡക്ഷൻ മാനേജര് മെഹ്മൂദ് കാലിക്കറ്റ്.
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – അഷറഫ് പഞ്ചാര
പ്രൊഡക്ഷൻ കൺമോളർ – കിഷോർ പുറക്കാട്ടിരി .
ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ് കെ.എൻ.നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
വാഴൂർ ജോസ്.
.

Leave a Reply

Your email address will not be published.

murder-crime-cash-conflict-relatives Previous post കടം വാങ്ങിയ പണം തിരികെ ചോദിച്ചു; അമ്മാവനെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ട അനന്തരവൻ അറസ്റ്റിൽ
km.basheer-sreeram-vengitta-raman-accident-case Next post നരഹത്യാക്കുറ്റം നിലനിൽക്കില്ല; കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ സുപ്രിംകോടതിയെ സമീപിച്ച് ശ്രീറാം വെങ്കിട്ടരാമൻ