
മുംബൈ ഫിലിം സിറ്റിയിൽ പുലിയിറങ്ങി; സംഭവം മറാത്തി സീരിയലിന്റെ ചിത്രീകരണം നടക്കുന്നതിനിടെ
മുംബൈ ഗൊരെഗാവ് ഫിലിം സിറ്റിയിൽ പുലിയിറങ്ങി. ബുധനാഴ്ചയാണ് പുലിയും കുഞ്ഞും ഫിലിം സിറ്റിയിലെത്തിയത്. ഫിലിം സിറ്റിയിലൂടെ പുലി ചുറ്റിക്കറങ്ങുന്നതിന്റെ ദൃശ്യങ്ങൾ വൈറലായി. മറാത്തി ടിവി സീരിയലിന്റെ ചിത്രീകരണം നടക്കുന്നതിനിടെയാണ് പുലിയെത്തിയത്.
പത്ത് ദിവസത്തിനിടെ നാലാം തവണയാണ് പുലിയിറങ്ങുന്നത്. ഈ മാസം പതിനെട്ടിന് ഫിലിം സിറ്റിയിൽ പുലി പട്ടിയെ കൊന്നു. ഫിലിം സിറ്റിയിലും ആരെ കോളനിയിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചുവെന്ന് സഞ്ജയ് ഗാന്ധി നാഷനൽ പാർക്ക് വൈൽഡ് ലൈഫ് വാർഡൻ പവൻ ശർമ പറഞ്ഞു. പുലി വരുന്നത് തടയാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
പുലി ഫിലിം സിറ്റിയിലെത്തിയപ്പോൾ ഇരുനൂറോളം പേർ അവിടെയുണ്ടായിരുന്നുവെന്ന് ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സുരേഷ് ശ്യാംലാൽ ഗുപ്ത പറഞ്ഞു.