
ചൈനയുടെ ചാരവൃത്തി പിടിച്ചു
രഹസ്യം ചോര്‍ത്താന്‍ ഡിവൈസ്
ജി20 ഉച്ചകോടിക്കെത്തിയ ചൈനീസ് സംഘം ഇന്ത്യയില്‍ ചാരപ്രവൃത്തി നടത്തിയെന്ന സംശയം ബലപ്പെടുകയാണ്. ഇതുസംബന്ധിച്ച് ഉന്നതതല അന്വേഷണ ഏജന്‍സി കൂടുതല്‍ നിരീക്ഷണങ്ങള്‍ നടത്തി വരികയാണ്. ജി20 ഉച്ചകോടിക്ക് എത്തിയ ചൈനീസ് സംഘം കൊണ്ടുവന്ന ബാഗുകളില്‍ ചിലതിന് വലുപ്പക്കൂടുതല്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ഈ ബാഗുകളില്‍ എന്താണെന്നുള്ളത് ഇപ്പോഴും ദുരൂഹമാണ്. ചൈനീസ് സംഘം ബാഗിനുള്ളില്‍ എന്താണെന്ന് വ്യക്തമാക്കാന്‍ തയ്യാറായതുമില്ല. ഇതാണ് കൂടുതല്‍ സംശയത്തിന് ഇടവരുത്തിയത്. വലിയ ബാഗുകള്‍ക്കകത്ത് എന്താണെന്ന് ഇതുവരെയും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് രൂക്ഷമായതോടെ ബാഗുകള്‍ ദില്ലിയിലെ ചൈനയുടെ നയതന്ത്ര കാര്യാലയത്തിലേക്ക് മാറ്റുകയായിരുന്നു. ഉച്ചകോടിക്കെത്തിയ ചൈനീസ് സംഘം തങ്ങിയ പഞ്ചനക്ഷത്ര ഹോട്ടലായ താജ് പാലസിലായിരുന്നു ബാഗുകള്‍ ആദ്യം എത്തിച്ചത്. ഉച്ചകോടിക്ക് എത്തുന്ന വിദേശ നേതാക്കള്‍ക്കും സംഘത്തിനും നയതന്ത്ര പരിരക്ഷ ഉള്ളതിനാല്‍ ബാഗുകള്‍ എയര്‍പോര്‍ട്ടിലും ഹോട്ടല്‍ കൗണ്ടറിലും സ്‌കാന്‍ ചെയ്തിരുന്നില്ല. എന്നാല്‍ അസാധാരണമായ വലിപ്പം ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഹോട്ടല്‍ അധികൃതര്‍ അന്വേഷണ ഏജന്‍സികളെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ചൈനാ സംഘം തങ്ങിയ മുറി പരിശോധിക്കവേ വലിയ ഇലക്ട്രോണിക്‌സ് ഡിവൈസുകള്‍ ഇന്ത്യന്‍ അധികൃതര്‍ കണ്ടെത്തുകയായിരുന്നു. ഇത് പരിശോധിക്കണം എന്ന് പറഞ്ഞതോടെ ചൈനീസ് അധികൃതരും ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളും തമ്മില്‍ തര്‍ക്കം രൂക്ഷമായി. 12 മണിക്കൂറുകള്‍ക്ക് ശേഷം പരിശോധിക്കാതെ തന്നെ ഈ ഉപകരണങ്ങളും ബാഗുകളും ദില്ലിയിലെ ചൈനയുടെ നയതന്ത്ര കാര്യാലയത്തിലേക്ക് മാറ്റുകയായിരുന്നു. ചൈനീസ് സംഘത്തിനൊപ്പം എത്തിച്ച ഈ ഉപകരണങ്ങള്‍ എന്തിനു വേണ്ടിയുള്ളതാണെന്നും എന്തിനാണ് കൊണ്ടു വന്നതെന്നും അറിയാനുള്ള അന്വേഷണത്തിലാണ് ഇന്ത്യന്‍ അധികൃതരും അന്വേഷണ ഏജന്‍സികളും. ജി 20 ഉച്ചകോടിക്ക് ഇന്ത്യയുടെ അഥിതിയായി എത്തിയ ചൈന എന്തിനാണ് രഹസ്യ ഉപകരണങ്ങള്‍ എത്തിച്ചത് എന്നത് ദുരൂഹമായിരിക്കുകയാണ്. ചൈനീസ് എംബസിയിലേക്ക് രഹസ്യ ഉപകരണങ്ങള്‍ അടങ്ങിയ ബാഗുകള്‍ മാറ്റിയ വാഹനത്തിനൊപ്പം ഇന്ത്യന്‍ ഏജന്‍സികളും അകമ്പടി പോയിരുന്നു. ചൈനീസ് എംബസിയില്‍ ബാഗുകള്‍ ഇറക്കുന്നു എന്ന് ഉറപ്പ് വരുത്താനായിരുന്നു ഇത്. ബാഗുകള്‍ ചൈനീസ് എംബസിയില്‍ എത്തിച്ച് സുരക്ഷാ പ്രശ്‌നം താല്ക്കാലികമായി പരിഹരിച്ചെങ്കിലും ആശങ്കയും ഭയപ്പാടോയെയുമാണ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ പ്രശ്‌നത്തെ സമീപിക്കുന്നത്.

ഉപകരണങ്ങള്‍ എന്താണെന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഇന്ത്യന്‍ അന്വേഷണ ഏജയന്‍സികളെ ഉദ്ധരിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നുണ്ട്. നേരിട്ട് ചൈനീസ് ചാര ഉപഗ്രഹങ്ങളുമായി കണക്ട് ചെയ്യാന്‍ കഴിയുന്ന ഓഫ്-ദി-എയര്‍ എന്ന ഇലക്ട്രോണിക്‌സ നിരീക്ഷണ ഉപകരണം ആയിരിക്കുമോയെന്ന സംശയം അന്വേഷണ ഏജന്‍സിക്കുണ്ട്. ഓഫ്-ദി-എയര്‍’ തരം നിരീക്ഷണവും ജാമിംഗ് ഉപകരണങ്ങളും ആയിരുന്നോ എന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചു വരികയാണ്. ഒരു ചൈനീസ് ഇലക്ട്രോണിക്‌സ് ഭീമന്‍ രഹസ്യ സിഗ്‌നലുകള്‍ സാറ്റലൈറ്റുമായി ബന്ധിപ്പിക്കുന്ന ഊ ഉപകരണങ്ങള്‍ വിതരണം ചെയ്തിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. അഥിതിയായി ക്ഷണിച്ചു വരുത്തിയ രാജ്യത്തോടാണ് ഈ കൊള്ളരുതായ്മ ചൈന ചെയ്തിരിക്കുന്നത്. കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ കഴിയാത്ത രാജ്യമാണ് ചൈന. അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ ചൈനീസ് പ്രസിഡന്റ് ജി20 ഉച്ചകോടിയില്‍ നിന്ന് വിട്ടു നിന്നിരുന്നു. പകരം അദ്ദേഹത്തിന്റെ പ്രതിനിധിയെയാണ് അയച്ചത്. ഇന്ത്യയുമായി നല്ലബന്ധം സൂക്ഷിക്കാന്‍ ചൈന ഇതുവരെ തയ്യാറായിട്ടില്ലെന്നതും ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഇടത്തെല്ലാം ഇന്ത്യന്‍ സൈനികരോട് വളരെ മോശമായാണ് ചൈനീസ് സൈനികര്‍ ഇടപെടുന്നത്. കൂടാതെ, ചൈനയുടെ പുതിയ മാപ്പില്‍ ഇന്ത്യന്‍ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയതും പ്രകോപനം സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നു.

എന്നാല്‍, ഇന്ത്യ വളരെ പക്വതയോടും, ക്ഷണയോടും മാത്രമാണ് ഇതിനോട് പ്രതികരിച്ചത്. ലോക രാജ്യങ്ങളുടെ പിന്തുണ ചൈനയേക്കാള്‍ കൂടുതല്‍ ഇന്ത്യക്കാണുള്ളത്. അതുകൊണ്ടു തന്നെ അയല്‍ രാജ്യങ്ങളുമായി സമാധാനത്തോടെ സഹവര്‍ത്തിക്കുകയെന്ന നയമാണ് ഇന്ത്യ കൈക്കൊള്ളുന്നത്. അതേസമയം, ചൈനയുടെ ഇടപെടല്‍ നാള്‍ക്കുനാള്‍ മോശമായി വരുന്നു എന്നതാണ് ജി20 ഉച്ചകോടിക്ക് കണ്ടത്. സ്‌നേഹ സംഭാഷണങ്ങള്‍ക്ക് വേദിയാകുന്ന ഒരു ഉച്ചകോടിക്ക് അതിഥിയായി ക്ഷണിച്ചു. എന്നാല്‍, കള്ളത്തരവും ചതിയും കൈമുതലാക്കിയ കമ്യൂണിസ്റ്റ് ഭീകരതയാണ് ചൈന വെളിവാക്കിയത്. ചൈന ഇന്ത്യയില്‍ രഹസ്യമായി എത്തിച്ച ഉപകരണങ്ങള്‍ ഇപ്പോഴും ഡെല്‍ഹിയിലെ അവരുടെ എംബസിയിലുണ്ട്. എംബസിയില്‍ കയറി ഇന്ത്യക്ക് പരിശോധിക്കാന്‍ കഴിയില്ല. കാരണം, അന്തര്‍ദേശീയ നിയമം അനുസരിച്ച് എംബസികള്‍ ആരുടേതാണോ ആ രാജ്യത്തിന്റെ അധികാര പരിധിയിലാണ്. കഴിഞ്ഞ മാസം 7നു ഇന്ത്യയില്‍ എത്തിയതാണ് ചൈനീസ് സംഘം. ചൈനീസ് സംഘത്തില്‍ ഒരാളുടെ അസാധാരണ വലിപ്പം ഉള്ള ബാഗ് താജ്പാലസിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആശങ്കയും അന്വേഷണവും തുടങ്ങിയത്. ദില്ലി താജ് പാലസ് പഞ്ചനക്ഷത്ര ഹോട്ടലില്‍ ചൈനീസ് പ്രീമിയറും സംഘവും വന്നപ്പോള്‍ ഒരു ബാഗ് അസാധാരണമായ വലിപ്പമുള്ളതായി ഹോട്ടല്‍ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു.

തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ ഇത് രഹസ്യാന്വേഷണ ഏജന്‍സിക്ക് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഇതിനിടെ ഇന്ത്യന്‍ സെക്യൂരിറ്റി ഓഫീസര്‍മാര്‍ താജിലെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചു. ഭാരമേറിയ വലിയ ബാഗില്‍ യന്ത്ര ഭാഗമോ ഉപകരണമോ ആണെന്ന് സ്ഥിരീകരിച്ചു. എങ്കിലും, നയതന്ത്ര പ്രോട്ടോക്കോളുകള്‍ അനുസരിച്ച് ബാഗുകള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. എന്നാല്‍, ജി20 ഉച്ചകോടി വന്‍ വിജയമായി അവസാനിച്ചതിനു പിന്നാലെ ചൈനീസ് എംബസിയില്‍ സൂക്ഷിക്കുന്ന ബാഗിനുള്ളില്‍ എന്താണെന്ന പരിശോധനയ്ക്കുള്ള നീക്കം ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. ചാര പ്രവര്‍ത്തനത്തിനുള്ള ഏതെങ്കിലും സാധ്യത കണ്ടെത്തിയാല്‍ ചൈനയുമായുള്ള ഇപ്പോഴത്തെ ബന്ധവും ഇല്ലാതകുമെന്നുറപ്പാണ്. ലോകത്തിനാകെ കൊറോണ വൈറസിനെ സമ്മാനിച്ച ചൈന ബയോ വാറിനുള്ള തയ്യാറെടുപ്പുകള്‍ വളരെ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. ലോകത്തിനെന്തു സംഭവിച്ചാലും തങ്ങള്‍ക്ക് ഒന്നുമില്ലെന്ന ഭാവമുള്ള രാജ്യമാണ് ചൈന. അതുകൊണ്ട് തന്നെ ഈ കമ്യൂണസ്റ്റ് രാജ്യത്തെ വളയേറെ സൂക്ഷിക്കേണ്ടതുണ്ട്.