fifa-worl-cup-federation-team-line-up

32 ടീമുകള്‍, ഫിഫ ക്ലബ് ലോകകപ്പ് അടിമുടി മാറുന്നു; പുതു മാറ്റത്തില്‍ ആദ്യ വേദി അമേരിക്ക

രാജ്യങ്ങള്‍ തമ്മിലുള്ള ലോകകപ്പ് പോലെ ക്ലബ് ലോകകപ്പ് നടത്താന്‍ പദ്ധതി തയ്യാറാക്കി ഫിഫ. 32 ക്ലബുകള്‍ മാറ്റുരയ്ക്കുന്ന തരത്തിലാണ് ടൂര്‍മെന്റിന്റെ രൂപ മാറ്റം. 2025 ജൂണില്‍ പുതിയ ഫോര്‍മാറ്റില്‍ 32 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റ് അരങ്ങേറും.
2025ലെ ആദ്യ എഡിഷന് വേദിയാകുക അമേരിക്കയാണ്. വലിയ ടൂര്‍ണമെന്റുകള്‍ നടത്താന്‍ കെല്‍പ്പുള്ള രാജ്യമെന്ന നിലയിലാണ് യുഎസ്എ ആദ്യ വേദിയാകുന്നത്. മാത്രമല്ല 2026ലെ ഫിഫ ലോകകപ്പ് അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലാണ് അരങ്ങേറുന്നത് എന്നതും അമേരിക്ക വേദിയാക്കാന്‍ ഫിഫയെ പ്രേരിപ്പിച്ചു. ഈ വര്‍ഷം നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബോള്‍ പോരാട്ടവും അമേരിക്കയില്‍ തന്നെയാണ് അരങ്ങേറുന്നത്.

2021- 24 കാലത്തിനിടയ്ക്ക് കോണ്‍ഫെഡറേഷന്‍ ചാമ്പ്യന്‍മാരായ ക്ലബുകള്‍ക്ക് ക്ലബ് ലോകകപ്പ് യോഗ്യയുണ്ട്. ചെല്‍സി, റയല്‍ മാഡ്രിഡ്, ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ കന്നി ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും. ഏഴ് ടീമുകള്‍ക്ക് പങ്കാളിത്തമുള്ള ടൂര്‍ണമെന്റിന്റെ നിലവിലെ പതിപ്പ് ഈ സീസണോടെ അവസാനിക്കും.

Leave a Reply

Your email address will not be published.

two-wheeler-high=court-passengers Previous post രോഗങ്ങള്‍ അലട്ടുന്നുണ്ടെങ്കില്‍ ഇരുചക്രവാഹനയാത്ര ഉപേക്ഷിക്കണം, ഹെല്‍മെറ്റ് വെക്കുന്നതിന് ഇളവുനല്‍കാനാകില്ല; ഹൈക്കോടതി
rajasenan-malayalam-film-industry-jayaram-parvathy Next post ആ സിനിമ നടക്കാൻ കാരണം സുരേഷ് ഗോപി ; അതുപോലൊരു കഥാപാത്രം ജയറാമിന് ഒരിക്കലും കിട്ടില്ല: രാജസേനൻ പറയുന്നു