
കൈതോലപ്പായയിലെ പണം: ആരോപണം പാര്‍ട്ടിക്കു നേരെയല്ലെന്ന് ഇപി ജയരാജന്‍
ശക്തിധരന്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തിയിട്ടില്ല
കൈതോലപ്പായില്‍ സിപിഎം ഉന്നത നേതാവ് രണ്ടു കോടിയില്‍പ്പരം രൂപ കടത്തിയെന്ന ജി ശക്തിധരന്റെ ആരോപണം സിപിഎമ്മിന് നേരെയല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍.അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പരിശോധിച്ചാല്‍ അത് അടിസ്ഥാന രഹിതമായ ആരോപമാണെന്ന് ആര്‍ക്കും മനസിലാകും. ജി ശക്തിധരനും പാര്‍ട്ടിക്ക് നേരെ അത്തരമൊരു ആരോപണം ഉന്നയിച്ചിട്ടില്ല. ചെയ്തിരിക്കുന്ന കുറ്റങ്ങളെ മറച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളാണ് ഇത് ഇത്തരത്തില്‍ വ്യാഖ്യാനിക്കുന്നതെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിനെതിരെ ഇത്തരമൊരു ആരോപണം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആര്‍ക്കും ആവില്ല. ജി ശക്തിധരനും അത്തരമൊരു ആരോപണം പാര്‍ട്ടിക്ക് നേരെയോ എല്‍ഡിഎഫിന് നേരെയോ ഉന്നയിച്ചിട്ടില്ല. സിപിഎമ്മിനെയോ ദേശാഭിമാനിയെയോ ആ ഫെയ്സ്ബുക്ക് കുറിപ്പില്‍ കുറ്റപ്പെടുത്തിയിട്ടില്ല. അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനമാണ് ദേശാഭിമാനിയെന്നും ജയരാജന്‍ പറഞ്ഞു. സുധാകരന്‍ ഗുരുതരമായ തെറ്റാണ് ചെയ്തത്. നിരപരാധിത്വം തെളിയിക്കാന്‍ ആ സ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണത്തെ നേരിടുകയാണ് വേണ്ടത്. ദിനം പ്രതി സുധാകരനെതിരെ കൂടുതല്‍ കൂടുതല്‍ തെളിവുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയരംഗത്ത് ഇത്തരത്തിലുള്ള പ്രവണതകള്‍ ഉണ്ടാവാതിരിക്കാന്‍ എല്ലാ രാഷ്ട്രീയ നേതാക്കളും ജാഗ്രത പാലിക്കണം. ആരോപണ വിധേയരായവര്‍ എഐസിസിയുടെ സംരക്ഷണം ഉറപ്പുവരുത്തിയാല്‍ എഐസിസിക്ക് നേരെയും വലിയ അവമതിപ്പാണ് ഉണ്ടാകുക എന്നത് അവരും ഓര്‍ക്കണം. സംശുദ്ധരായ രാഷ്ട്രീയത്തെ കോണ്‍ഗ്രസ് പരിഹാസ്യരാക്കുതെന്നും സുധാകരന്‍ നിരപരാധിത്വം കോടതിയില്‍ തെളിയിക്കട്ടെയെന്നും ജയരാജന്‍ പറഞ്ഞു. തനിക്കെതിരെ മാധ്യമങ്ങള്‍ ആരോപണം ഉന്നയിച്ചപ്പോള്‍ താന്‍ ആ സ്ഥാനത്തുനിന്ന് രാജിവച്ചു. ആ മാതൃക പിന്തുടരാന്‍ സുധാകരന്‍ തയ്യാറാകുമോയെന്നും ജയരാജന്‍ ചോദിച്ചു.