enforcement-raid-kerala-kottayam-kochi-hawala

സംസ്ഥാനത്ത് ഹവാല പണമിടപാടുകളുമായി ബന്ധപ്പെട്ട് ഇഡി റെയ്ഡ്; കൊച്ചിയും കോട്ടയവും കേന്ദ്രം

സംസ്ഥാനത്ത് ഹവാല പണമിടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് തുടരുന്നു. വിവധ ജില്ലകളിലായി ഇരുപത്തഞ്ചോളം കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. തിങ്കളാഴ്ച വൈകിട്ടാണ് റെയ്ഡ് ആരംഭിച്ചത്. കൊച്ചിയും കോട്ടയവുമാണ് ഹവാല പണമെത്തുന്ന പ്രധാന മേഖലകളെന്ന് ഇഡി പറയുന്നു. 

കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ ടൗണിലെ സിയോൺ ഡ്യൂട്ടി പെയ്ഡ് ഷോപ് ആൻഡ് മണി എക്‌സ്‌ചേഞ്ച്, ഈരാറ്റുപേട്ട ഫോർനാസ് ജ്വല്ലറി, ഫോറിൻ മണി എക്‌സ്‌ചേഞ്ച് സെന്റർ, ചങ്ങനാശ്ശേരി സംഗീത ഗിഫ്റ്റ് ഹൗസ്, സംഗീത ഫാഷൻസ്, ചിങ്ങവനം സംഗീത ഫാഷൻ എന്നിവിടങ്ങളിലാണു റെയ്ഡ് നടന്നത്. കൊച്ചിയിൽ പെന്റാ മേനക ഷോപ്പിങ് മാളിലെ മൊബൈൽ ആക്‌സസറീസ് മൊത്ത വിൽപനശാല, ബ്രോഡ്വേയ്ക്കു സമീപമുള്ള സൗന്ദര്യവർധക വസ്തുക്കളും ഇലക്ട്രോണിക് സാധനങ്ങളും വിൽക്കുന്ന മൊത്ത വിൽപനശാല എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. 
10,000 കോടി രൂപയുടെ ഹലാവ ഇടപാട് കേരളം കേന്ദ്രീകരിച്ച് നടന്നെന്ന് രഹസ്യമായ അന്വേഷണത്തിൽ കണ്ടെത്തിയെന്നും അതിനു തുടർച്ചയായാണ് പരിശോധനയെന്നും ഇഡി വൃത്തങ്ങൾ വ്യക്തമാക്കി. 150 ഓളം ഉദ്യോഗസ്ഥർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയിൽ വിദേശപണം ഉൾപ്പെടെ കണ്ടെത്തിയെന്നാണ് വിവരം.

Leave a Reply

Your email address will not be published.

Previous post കൂലിവർധനവ് നടപ്പാക്കാത്തത്തിൽ പ്രതിഷേധം; സിഐടിയു കൊടികുത്തിയ സ്വന്തം ബസിന് മുന്നിൽ ലോട്ടറിക്കച്ചവടം തുടങ്ങി ഉടമ
Next post പനി ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; ആശുപത്രിക്കെതിരെ പരാതി നൽകി കുടുംബം