
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 5ന്; വോട്ടെണ്ണൽ സെപ്റ്റംബർ 8ന്
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 5ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. സെപ്റ്റംബർ 8നാണ് വോട്ടെണ്ണൽ. 53 വർഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെയാണ് പുതുപ്പള്ളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്.
പുതുപ്പള്ളിക്കു പുറമേ ജാർഖണ്ഡിലെ ധുമ്രി, ത്രിപുരയിലെ ബോക്‌സാനഗർ, ധൻപുർ, ബംഗാളിലെ ധുപ്ഗുരി, ഉത്തർപ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നിവിടങ്ങളിലാണ് സെപ്റ്റംബർ 5ന് ഉപതിരഞ്ഞെടുപ്പ് നടക്കുക. നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17, സൂക്ഷ്മ പരിശോധന- ഓഗസ്റ്റ് 18, നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി- ഓഗസ്റ്റ് 21.