earth-science-moon-uranus

ചന്ദ്രയാൻ 3; അവസാന ഭ്രമണപഥം താഴ്ത്തൽ വിജയകരമായി, ലാൻഡർ മോഡ്യൂൾ വേർപെടൽ പ്രക്രിയ നാളെ

ചന്ദ്രയാൻ 3 ദൗത്യത്തിന്റെ അഞ്ചാമത്തെയും അവസാനത്തെയുമായ ഭ്രമണ പഥം താഴ്ത്തൽ വിജയകരമായി പൂർത്തിയാക്കി. നിർണായകമായ ലാൻഡർ മൊഡ്യൂൾ വേർപെടൽ പ്രക്രിയ നാളെ നടത്തും. ഈ മാസം 23 നാണ് ചന്ദ്രോപരിതലത്തിൽ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യുക.ലാൻഡറും–പ്രൊപ്പൽഷൻ മൊഡ്യൂളും വേർപിരിയുന്നതിനായുള്ള നടപടികൾ ഐഎസ്ആർഒ തുടങ്ങിയിട്ടുണ്ട്. നിലവിൽ ചന്ദ്രനിൽ നിന്ന് 163 കിലോമീറ്റർ അകലെയാണ് പേടകമുള്ളത്. വ്യാഴാഴ്ച പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെടുന്ന ലാൻഡർ പതിയെ താഴ്‌‍ന്നു തുടങ്ങും. 23ന് വൈകിട്ട് 5.47നു ചന്ദ്രോപരിതലത്തിൽ ഇറക്കാനാണ് ലക്ഷ്യമിടുന്നത്.ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ3, 22–ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ശേഷം 5 ഘട്ടങ്ങളിലായാണ് ഭ്രമണപഥം താഴ്‌ത്തിയത്. ബെംഗളുരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തെ നിയന്ത്രിക്കുന്നത്.

Leave a Reply

Your email address will not be published.

science-head-brain Previous post മസ്തിഷ്ക തരംഗം ഡീകോഡ് ചെയ്ത് മനുഷ്യന്റെ ചിന്തയിലുണ്ടായിരുന്ന പാട്ട് കണ്ടെത്തി; ശാസ്ത്രലോകത്തിന് നേട്ടം
rahul-gandhi-shahina- Next post ഹർഷിനയുടെ ആവശ്യങ്ങൾ പരിഗണിക്കണം, നീതി ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി