dyfi-mbbs-aadarichu-apreciation

ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ടൗൺ യൂണിറ്റ് കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു

എം.ബി.ബി.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ടൗൺ വാർഡ് കൗൺസിലർ ശ്രീമതി.ബിനുവിന്റെയും ശ്രീ.രാമചന്ദ്രന്റെയും മകൾ ഗൗരി രാമചന്ദ്രനെയും, ബി.ഡി.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ടൗൺ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ആഷിഖിനെയും ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ടൗൺ യൂണിറ്റ് കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു.ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല സെക്രട്ടറിയും മുനിസിപ്പൽ കൗൺസിലറുമായ സ. സുഖിൽ സ്നേഹോപഹാരം കൈമാറി. ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല പ്രസിഡന്റ്‌ പ്രശാന്ത് മങ്കാട്ടു, ടൗൺ യൂണിറ്റ് സെക്രട്ടറി ബിബിൻ ദാസ്, യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ആദർശ്, എക്സിക്യൂട്ടീവ് അംഗം സുജീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

meta-canada-news-bill Previous post ഓണ്‍ലൈന്‍ ന്യൂസ് ബില്ലിന് അംഗീകാരം; കാനഡയില്‍ വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി മെറ്റ
k.vidya-fake-certificate-muraleedharan-police Next post വിദ്യയെ സഹായിച്ചവരെ രക്ഷിക്കാൻ പോലീസ് നാടകം കളിക്കുന്നു; കെ മുരളീധരൻ