തൃശൂർ വൻ കഞ്ചാവ് വേട്ട

തൃശൂർ വൻ കഞ്ചാവ് വേട്ട. കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവ് പിടികൂടി. തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ആണ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പട്ടിക്കാട് സ്വദേശി അജയ്, പശ്ചിമ ബംഗാൾ സ്വദേശി ബിശ്വാസ് എന്നിവരാണ് പിടിയിലായത്.അജയിന്റെ നേതൃത്വത്തിലാണ് ഒഡീഷയിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടു വന്നത്. ഇയാൾ ഭാഷ അറിയാനും മറ്റുമാണ് പശ്ചിമബം​ഗാൾ സ്വദേശിയുടെ സഹായം തേടിയതെന്ന് പൊലീസ് പറഞ്ഞു.പീച്ചി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published.

Previous post മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യൂബ സന്ദർശനത്തിനെതിരെ വിമർശനവുമായി ഗവർണർ ആരിഫ്
Next post എസ് എം വി സ്കൂളിൽ പെൺകുട്ടികളുടെ പ്രവേശനോത്സവം ‘ഒപ്പം – 2023’ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു