
ആന്റിബയോട്ടിക് കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്; ഈ ഭക്ഷണങ്ങൾ കഴിക്കുന്നുണ്ടോ? വലിയ വില നൽകേണ്ടി വരും
പനി തുടങ്ങി പല രോഗങ്ങൾക്കും ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നാണ് ആന്റിബയോട്ടിക്കുകൾ. കൃത്യമായി, ഡോക്ടർമാർ നിർദ്ദേശിക്കും വിധം കഴിച്ചില്ലെങ്കിൽ കൃത്യമായ ഫലം ലഭിക്കില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
ബാക്ടീരിയയെ ചെറുക്കാൻ ഉപയോഗിക്കുന്ന ഏറ്റവും ആന്റിമൈക്രോബിയൽ പദാർത്ഥങ്ങളെയാണ് ആന്റിബയോട്ടിക്കുകൾ എന്ന് പറയുന്നത്. ബാക്ടീരിയയുടെ വളർച്ചയെ തടയുകയോ ഇല്ലായ്മ ചെയ്യാനോ ഇവയ്‌ക്ക് കഴിയും. ചില അസുഖങ്ങൾ ഭേദമാവണമെങ്കിൽ ആൻറിബയോട്ടിക്കുകൾ കൂടിയേ കഴിയൂ. എന്നാൽ മറ്റ് മരുന്നുകളെ അപേക്ഷിച്ച് ആന്റിബയോട്ടിക്കുകൾ അപകടകാരികളാണ് എന്നതാണ് വാസ്തവം.ഇന്ന് ഡോക്ടറുടെ കുറിപ്പടി പോലുമില്ലാതെയാണ് പലരും ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത്. അമിത ഉപയോഗം അല്ലെങ്കിൽ അനാവശ്യമായ ആന്റിബയോട്ടിക് ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്കാണ് വഴിവെയ്‌ക്കുന്നത്.
ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ ഭക്ഷണത്തിൽ നിന്ന് ചിലത് ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്നാണ് ആരോഗ്യ വിദഗഗ്ധർ പറയുന്നു. കുട്ടികളായാലും മുതിർന്നവരായാലും ആന്റിബയോട്ടിക്കുകൾ വളരെ ശക്തമായാണ് ശരീരത്തിൽ പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ ഈ സമയത്ത് ഭക്ഷണം ക്രമീകരിക്കേണ്ടത് അനിവാര്യമാണ്. ഭക്ഷണക്രമം ശരിയല്ലെങ്കിൽ ആന്റിബയോട്ടിക്കുകൾ പ്രതികൂലമായി പ്രവർത്തിക്കാൻ പോലും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഈ ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് മികച്ച ഫലം നൽകും.
ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ പ്രധാനമായും ഒഴിവാക്കേണ്ടതാണ് പാൽ ഉത്പന്നങ്ങൾ. ഇവയിലെ പ്രധാനഘടകം കാൽസ്യമാണ്. ഇവ ആന്റിബയോട്ടിക്കുകളുമായി പ്രവർത്തിക്കുന്നത് വഴി ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ക്ഷീണം, ഛർദ്ദി, വയറിളക്കം എന്നിവയ്‌ക്ക് ഇത് കാരണമാകും. എന്നാൽ പ്രോബയോട്ടിക്കുകളാൽ സമ്പുഷ്ടമായ തൈര് കഴിക്കാവുന്നതാണ്. നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങി ആസിഡ് അംശമുള്ള പഴവർഗങ്ങളും ഈ സമയം ഒഴിവാക്കണം.ഇവ കഴിക്കുന്നത് വഴി ശരീരത്തിലെ ആന്റിബയോട്ടിക്ക് പ്രവർത്തനങ്ങളെ തടയും.
ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ അയൺ, ഇരുമ്പ്, കാൽസ്യം സപ്ലിമെന്റുകളോടും വിട പറയണം. അല്ലെങ്കിൽ അവ കഴിക്കുന്ന ഇടവേള കുറഞ്ഞത് മൂന്ന് മണിക്കൂർ ആക്കുന്നതാകും നല്ലത്. നാരുകൾ അടങ്ങിയ ഭക്ഷണവും ആന്റിബയോട്ടിക്ക് കഴിക്കുന്നവർ ഒഴിവാക്കണം. ഗോതമ്പ് വിഭവങ്ങളും ബീൻസ്, ബ്രക്കോളി തുടങ്ങിയവയിലൊക്കെ ധാരാളമായി നാരുകൾ അടങ്ങിയിട്ടുണ്ട്. ഈ സമയത്ത് ഇവ കഴിച്ചാൽ, ദഹനം സാവധാനത്തിലാക്കി ആന്റിബയോട്ടിക്കുകളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു.
മദ്യവും വർജിക്കേണ്ട ഒന്നാണ്. ആന്റിബയോട്ടിക്ക് കഴിക്കുന്നവർ മദ്യം കഴിച്ചാൽ തലക്കറക്കം, വയറുവേദന എന്നിവയ്‌ക്ക് കാരണമാകും. മുട്ട, മത്സ്യം മാംസം എന്നിവ കഴിക്കുന്നത് മരുന്നിന്റെ കോഴ്‌സ് കഴിയുന്നത് വരെയെങ്കിലും നിർത്താൻ ശ്രമിക്കുക. ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ എളുപ്പത്തിൽ ദഹിക്കുന്ന ആഹാരം കഴിക്കാൻ ശ്രമിക്കുക.ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ പോഷകഗുണങ്ങളുള്ളതും ആന്റി ഓക്സിഡന്റുകളും അമിത അളവിൽ അടങ്ങിയ ഭക്ഷണവുമാണ് ശരീരത്തിനാവശ്യം.