drug-adict-kerala-hospital-school

ലഹരി മാനവരാശിയുടെ വൻ വിപത്ത്; യുവാക്കൾ കരുതിയിരിക്കണം; ജില്ലാ ജഡ്ജ്

സ്നേഹമാണ് ലഹരി

തിരുവനന്തപുരം; ലോകത്തെയാകെ കാർന്നു തിന്നുന്ന ഏറ്റവും വലിയ വിപത്തായി ലഹരി ഇന്ന് മാറിയെന്നും അതിൽപ്പെടാതിരിക്കാൻ യുവജനങ്ങൾ കരുതിയിരിക്കണമെന്നും ജില്ലാ ജഡ്ജി (കോഓപ്പറേറ്റീവ് ട്രിബ്യൂണൽ) ശേഷദ്രിനാഥൻ പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ 35 മത് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചാരണത്തോടാനുബന്ധിച്ചു
തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് ആൽക്കഹോൾ അന്റ് ഡ്രഗ് ഇൻഫർമേഷൻ സെന്റർ അഡിക് ഇന്ത്യയുമായി ചേർന്നു ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന് ശേഷമുള്ള ലോക സാഹചര്യം മാറിയെങ്കിലും ലഹരി ഉപയോ​ഗത്തിന് കുറവുന്നുമില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലഹരി മാഫിയ ലക്ഷ്യമിടുന്നത് കൗമാരക്കാരേയും, യുവാക്കളേയുമാണ്. ഈ യുവതലമുറയാണ് ഭാവിയിൽ രാജ്യത്തെ നയിക്കേണ്ടവർ. അത് മനസിലാക്കി നാടിന് വേണ്ടി സന്നദ്ധ പ്രവർത്തകരാകാൻ യുവജനങ്ങൾ ശ്രമിക്കണം. പെൺകുട്ടികൾ പോലും ലഹരി മാഫിയയുടെ കെണിയിൽപ്പെടുന്നു. അറിഞ്ഞോ അറിയാതെയോ അവരുടെ കെണിയിൽ അകപ്പെടുന്നവരുടെ ജീവിതം തിരികെ പിടിക്കാൻ ചില ഘട്ടത്തിൽ സാധിക്കാതെ വരും, അതെല്ലാം മനസിലാക്കി വേണം ഇനിയുള്ള തലമുറ മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ കാലഘട്ടത്തിൽ സ്നേഹമാണ് ലഹരിയെന്നും അത് മുറുകെ പിടിച്ച് ഏവരും മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ അദ്ധ്യഷത വഹിച്ച ചടങ്ങിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി എസ്.ഷംനാദ് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡിക് ഇന്ത്യ ഡയറക്ടർ ജോൺസൺ ജെ. ഇടയറന്മുള, മോഡൽ സ്കൂൾ പ്രിൻസിപ്പൽ കെ. വി. പ്രമോദ് തുടങ്ങിയവർ പ്രസംഗിച്ചു

ഐക്യരാഷ്ട്ര സഭയുടെ 35 മത് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചാരണത്തോട് അനുബന്ധിച്ച് ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ ചടങ്ങിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി എസ്.ഷംനാദ് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു. ജില്ലാ ജഡ്ജി (കോഓപ്പറേറ്റീവ് ട്രിബ്യൂണൽ) ശേഷദ്രിനാഥൻ സമീപം

Leave a Reply

Your email address will not be published.

kfc-kerala-kn-balagopal-pinrayi-vijayan-sanjay-kaul Previous post സംസ്ഥാന സർക്കാരിന് 21 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് കെ.എഫ്.സി
thiruvallam-temple-parasurama-road wydening-land Next post തിരുവല്ലം ക്ഷേത്രത്തിനായി 1.65 ഏക്കർ ഭൂമി ഏറ്റെടുത്തു