bar-license-glass-and-goverment

പുതിയ മദ്യനയത്തിന് അംഗീകാരം; ബാർ ലൈസൻസ് ഫീസ് കൂട്ടി, ഷാപ്പുകൾക്ക് നക്ഷത്ര പദവി

സംസ്ഥാനത്ത് പുതിയ മദ്യനയം മന്ത്രി സഭ അംഗീകരിച്ചു. ബാർ ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചു. നിലവിൽ 30 ലക്ഷം രൂപയാണ് ബാർ ലൈസൻസ് ഫീസ്. 5 ലക്ഷം രൂപയാണ് വർദ്ധിപ്പിച്ചത്. പുതിയ മദ്യനയം പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്ത് സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും. കള്ള് ഷാപ്പുകൾക്ക് ബാറുകളുടേത് പോലെ സ്റ്റാർ പദവി നൽകാനും തീരുമാനമായി. 

ബാർ ലൈസൻസ് ഫീസ് കൂട്ടാനും സ്പരിറ്റ് ഉൽപ്പാദനം സംസ്ഥാനത്ത് ആരംഭിക്കാനും കള്ള് വ്യവസായം പ്രോത്സിപ്പിക്കാനും വേണ്ട ശുപാർശകൾ നൽകുന്നതാണ് പുതിയ മദ്യനയം. ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ ഒഴിവാക്കാൻ നേരത്തെ ആലോചനയുണ്ടായിരുന്നെങ്കിലും അത് തുടരും. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളികളുടെ സംഘടന നേരത്തെ രംഗത്തെത്തിയിരുന്നു. 

Leave a Reply

Your email address will not be published.

vd.satheesan-umman-chandi-anusmaranam-congress Previous post ഒന്നാം പ്രതി മൈക്ക്, രണ്ടാം പ്രതി ആംബ്ലിഫയര്‍; ജനങ്ങളെ ഇങ്ങനെ ചിരിപ്പിച്ച് കൊല്ലരുത്; കേസെടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം: വി.ഡി. സതീശന്‍
chief-minister-cabinet-school Next post മന്ത്രിസഭാ യോഗം: മദ്യ നയം അംഗീകരിച്ചു