doctor-patient-hospital-attack

എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനം; 2 പേർ അറസ്റ്റിൽ

വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഡോക്ടർക്ക് എറണാകുളം ജനറൽ ആശുപത്രിയിൽ ക്രൂരമർദനം. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഹൗസ് സർജൻ ഡോ.ഹരീഷ് മുഹമ്മദിനാണ് മർദ്ദനമേറ്റത്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസ്മിൽ, റോഷൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. 

ശനിയാഴ്ച പുലർച്ചെ രോഗിയെ കാണുന്നതിനായി ആശുപത്രിയിലെത്തിയവർ ഡോക്ടറെ ശല്യം ചെയ്തിരുന്നു. ഇത് ഹരീഷ് ചോദ്യ ചെയ്തതിനെ തുടർന്ന് പ്രശ്‌നം പരിഹരിച്ച് പ്രതികൾ സ്ഥലത്തുനിന്നു പോയി. ഇതിനുശേഷം ഹൗസ് സർജൻമാർ വിശ്രമിക്കുന്ന സ്ഥലത്തെത്തിയാണ് ഹരീഷിനെ ഇരുവരും മർദ്ദിച്ചത്. ആക്രമണം ആസൂതിതമെന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. വനിതാ ഡോക്ടറെ പ്രതികൾ രണ്ടുതവണ ശല്യം ചെയ്തിരുന്നു. പിന്തുടർന്ന് ആസൂത്രിതമായി ആക്രമണം നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published.

mazha-kaattu-cyclone-sea-rough Previous post ഉയർന്ന തിരമാല ജാഗ്രത നിർദേശം
kerala-state-womens-commission Next post വടശ്ശേരിക്കോണത്ത് വിവാഹവീട്ടിലെ കൊലപാതകം: വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു