dgp-police-force-politics-shaick-darbesh-sahib

പുതിയ സംസ്ഥാന പോലീസ് മേധാവി വെളളിയാഴ്ച വൈകിട്ട് ചുമതലയേല്‍ക്കും

സംസ്ഥാന പോലീസ് മേധാവിയായി നിയമിതനായ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വെളളിയാഴ്ച വൈകിട്ട് ചുമതലയേല്‍ക്കും.

നിലവിലെ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് വൈകിട്ട് അഞ്ചുമണിയോടെ പോലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയിൽ പുഷ്പചക്രം അർപ്പിച്ച് സല്യൂട്ട് ചെയ്യും. തുടർന്ന് പോലീസ് ആസ്ഥാനത്ത് എത്തുന്ന നിയുക്ത സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ധീരസ്മൃതിഭൂമിയില്‍ ആദരം അര്‍പ്പിച്ചശേഷം പോലീസ് സേനയുടെ സല്യൂട്ട് സ്വീകരിക്കും. പിന്നീട് ഡി.ജി.പിയുടെ ചേംബറിലെത്തി നിലവിലെ സംസ്ഥാന പോലീസ് മേധാവിയില്‍ നിന്ന് അധികാരദണ്ഡ് ഏറ്റുവാങ്ങി ചുമതലയേല്‍ക്കും.

അതിനുശേഷം നിലവിലെ സംസ്ഥാന പോലീസ് മേധാവിയെ പുതിയ മേധാവിയും മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരും ചേര്‍ന്ന് യാത്രയാക്കും.

ചടങ്ങുകള്‍ വൈകിട്ട് 4.45 മുതല്‍ സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍റര്‍ ഫേസ് ബുക്ക് പേജില്‍ തത്സമയം കാണാം.

സ്ഥാനമൊഴിയുന്ന നിലവിലെ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് പോലീസ് സേന നല്‍കുന്ന വിടവാങ്ങല്‍ പരേഡ് വെള്ളിയാഴ്ച രാവിലെ 7.40 ന് തിരുവനന്തപുരം പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടില്‍ നടക്കും. ഈ പരിപാടിയും സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍റര്‍ ഫെസ് ബുക്ക് പേജില്‍ തത്സമയം സംപ്രേഷണം ചെയ്യും.

Leave a Reply

Your email address will not be published.

sea-waves-high-house-land-slide Previous post ഉയർന്ന തിരമാല ജാഗ്രത നിർദേശം
isro-space-reserch-centre-kerala-cm Next post ഐഎസ്ആർഒ നോളജ് സെന്റർ, ബഹിരാകാശ മ്യൂസിയം ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിക്കും