delivery-pregnancy-leave-mother-and-child-care

സർക്കാർ ജീവനക്കാർക്ക് 12 മാസത്തെ പ്രസവാവധി, ഒരു മാസത്തെ പിതൃത്വ അവധി: പ്രഖ്യാപനവുമായി സിക്കിം മുഖ്യമന്ത്രി

സർക്കാർ ജീവനക്കാർക്ക് 12 മാസത്തെ പ്രസവാവധിയും ഒരു മാസത്തെ പിതൃത്വ അവധിയും നൽകുമെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ് അറിയിച്ചു. സിക്കിം സ്റ്റേറ്റ് സിവിൽ സർവീസ് ഓഫിസേഴ്സ് അസോസിയേഷന്റെ (എസ്എസ്എസ്സിഎസ്ഒഎ) വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയാണ് പ്രഖ്യാപനം. ഇതിനായി സർവീസ് ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഈ ആനുകൂല്യം സർക്കാർ ജീവനക്കാർക്ക് അവരുടെ കുട്ടികളെയും കുടുംബത്തെയും നന്നായി പരിപാലിക്കാൻ സഹായിക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, വിശദാംശങ്ങൾ ഉടൻ അറിയിക്കുമെന്നും അറിയിച്ചു. സിക്കിമിന്റെയും ജനങ്ങളുടെയും വളർച്ചയ്ക്കും വികസനത്തിനും കാര്യമായ സംഭാവന നൽകുന്ന ഉദ്യോഗസ്ഥർ സംസ്ഥാന ഭരണത്തിന്റെ നട്ടെല്ലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published.

trivandrum-city-travel-package-fesility Previous post തിരുവനന്തപുരം നഗരത്തിന്റെ സമഗ്ര ഗതാഗത പദ്ധതി
muthala-ppozhi-sea-boad-accident-fisher-men Next post മുതലപ്പൊഴിയില്‍ വീണ്ടും അപകടം; ശക്തമായ തിരയില്‍ പെട്ടു വള്ളം മറിഞ്ഞു: മത്സ്യത്തൊഴിലാളിയെ രക്ഷിച്ചു