delhi-sisoda-liqure-case-police-court

ദില്ലി മദ്യനയ അഴിമതിയിലെ ഇഡി കേസ്; സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി ദില്ലി ഹൈക്കോടതി

ദില്ലി മദ്യനയ അഴിമതിയിലെ ഇഡി കേസിൽ മനീഷ് സിസോദിയയുടെ ജാമ്യപേക്ഷ ദില്ലി ഹൈക്കോടതി തള്ളി. നേരത്തെ സിബിഐ കേസിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. ആരോ​ഗ്യകാരണങ്ങളടക്കം ചൂണ്ടിക്കാണിച്ചായിരുന്നു ജാമ്യാപേക്ഷ നൽകിയിരുന്നത്. നിലവിൽ ജാമ്യം നൽകേണ്ട ആവശ്യമില്ലെന്നാണ് ദില്ലി ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്. സിസോദിയക്കൊപ്പം മറ്റ് കൂട്ടുപ്രതികളായ നാല് പേരുടെയും ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളിയിരിക്കുകയാണ്.   

മനീഷ് സിസോദിയയ്ക്ക് കോടതി ഒരു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.  ചികിത്സയിലിരിക്കുന്ന ഭാര്യയെ കാണാനാണ്  ഒറ്റ ദിവസത്തെ ഇടക്കാല ജാമ്യം ദില്ലി ഹൈക്കോടതി അനുവദിച്ചത്. കർശന നിർദ്ദേശത്തോടെയായിരുന്നു ജാമ്യം. മാധ്യമങ്ങളെ കാണാനോ, മൊബൈൽ ഉപയോഗിക്കാനോ പാടില്ലെന്നും കോടതി നിർദേശിച്ചിരുന്നു. 

സിസോദിയയ്ക്ക് എതിരായ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ച കോടതി ജാമ്യം നിരസിക്കുകയായിരുന്നു. തുടർന്നാണ് ഭാര്യയുടെ അസുഖം ചൂണ്ടിക്കാട്ടി വീണ്ടും അപേക്ഷ സർപ്പിച്ചത്. ഇഡി ഈ കേസിലുന്നയിക്കുന്ന കാര്യങ്ങൾ അതീവ ​ഗൗരവമുള്ള കാര്യങ്ങളാണെന്ന് കോടതി പറഞ്ഞിരുന്നു. ദില്ലി എക്സൈസ് പോളിസി സംബന്ധിച്ച കാര്യങ്ങളിലേക്ക് കോടതി പോയിട്ടില്ല. ശക്തനായ വ്യക്തിയാണ് മനീഷ് സിസോദിയ. ഈ ഘട്ടത്തിൽ ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ കാരണമാവും. ഇതെല്ലാം പരി​ഗണിച്ചാണ് ആദ്യം ജാമ്യം നിഷേധിച്ചത്. 

Leave a Reply

Your email address will not be published.

rain-drops-mazha-wind-land-slide Previous post മഴ: ജില്ലയിൽ മഞ്ഞ അലർട്ട്
sarath-pawar-ajith-pawar-bjp-congress-conflict Next post മഹാരാഷ്ട്രയിലെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം: ശരദ് പവാറിന് പിന്തുണ അറിയിച്ച് എം കെ സ്റ്റാലിൻ