dead-treadmill-killed-the-exercise

വ്യായാമം ചെയ്യുന്നതിനിടെ ട്രെഡ്മില്ലിൽ നിന്ന് വൈദ്യുതാഘാതമേറ്റു ; 24 കാരൻ മരിച്ചു

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ട്രെഡ്മില്ലിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 24 കാരൻ മരിച്ചു. വടക്കൻ ഡൽഹിയിലെ രോഹിണി മേഖലയിലാണ് സംഭവം. ഇവിടെ ഗുരുഗ്രാം ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന സാക്ഷം പ്രുതിയാണ് മരിച്ചത്.ബുധനാഴ്ച രാവിലെ 7.30 ഓടെ ജിമ്മിലെ ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുകയായിരുന്ന സാക്ഷം പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നു. അബോധാവസ്ഥയിലായ യുവാവിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിലാണ് മരണകാരണം വൈദ്യുതാഘാതമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചത്.സംഭവത്തിൽ ജിം മാനേജർ അനുഭവ് ദുഗ്ഗലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂർവമായ നരഹത്യ, യന്ത്രോപകരണങ്ങളുടെ അശ്രദ്ധമായ കൈകാര്യം ചെയ്യൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published.

sooraj-venjaramoddu-film-actor Previous post ‘അപമാനം കൊണ്ട് തല കുനിയുന്നു’: മണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ വിഷയത്തിൽ നടൻ സുരാജ് വെഞ്ഞാറമൂട്
pinarayi-vijayan-chief-minister Next post കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെയോ എക്‌സൈസിനെയോ വിവരം അറിയിക്കണം – മുഖ്യമന്ത്രി