
വന വികസന ഏജന്‍സിക്ക് കനറാ ബാങ്കിന്റെ ബെലേറോ ;
വാഹനം സിഎസ്ആര്‍ ഫണ്ട് മുഖേന
കനറാ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് മുഖേന വന വികസന ഏജന്‍സിക്ക് ലഭ്യമാക്കിയ ബൊലേറോ ജീപ്പിന്റെ ഫ്‌ളാഗ് ഓഫ് പിടിപി നഗറില്‍ നടന്ന ചടങ്ങില്‍ അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ കെ.എന്‍.ശ്യാം മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു.
സാമൂഹ്യ പ്രതിബദ്ധതാ നിധി പാരിസ്ഥിതിക സംരക്ഷണം മുന്‍നിര്‍ത്തി പ്രായോഗികമായി ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കനറാ ബാങ്ക് സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് വാഹനം ലഭ്യമാക്കിയത്.നെയ്യാര്‍ പേപ്പാറ വന വികസന ഏജന്‍സിക്കാണ് വാഹനം കൈമാറിയത്.
ചടങ്ങില്‍ തിരുവനന്തപുരം വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ അധ്യക്ഷനായിരുന്നു.ഡിസിഎഫ് (റിസര്‍ച്ച് സൗത്ത് സുനില്‍ സഹദേവന്‍,സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി കണ്‍വീനറും കനറാ ബാങ്ക് ജനറല്‍ മാനേജറുമായ എസ്.പ്രേംകുമാര്‍, ഡിവിഷണല്‍ മാനേജര്‍മാരായ ലക്ഷ്മി ഫാലലോചനന്‍, ബി.വി.കേശവമൂര്‍ത്തി, പി.എല്‍.സുനില്‍, പിടിപി നഗര്‍ ബ്രാഞ്ച് മാനേജര്‍ അനീഷ് എന്നിവര്‍ ആശംസയര്‍പ്പിച്ചു.
അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ (നെയ്യാര്‍) കെ.അനില്‍കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ (പേപ്പാറ)സലിന്‍ ജോസ് കൃതജ്ഞതയുമര്‍പ്പിച്ചു.